ഭാബുവ (ബീഹാര്‍) : ഐഎസ്‌ഐയില്‍ ചേരാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍നിന്ന് കോളെജ് വിദ്യാര്‍ത്ഥിക്ക് ഫോണ്‍ വിളി വന്നതായി ബീഹാര്‍ പോലീസ് അറിയിച്ചു. കൈമൂര്‍ ജില്ലയില്‍ നിന്നുള്ള മുകേഷ് കുമാര്‍ ഭാബുവ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി അടിസ്ഥാനമാക്കിയാണ് ഈ വെളിപ്പെടുത്തല്‍.
കുമാര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, പഠിപ്പു സമയം കഴിഞ്ഞ് ഒരു തുണിക്കടയില്‍ ജോലിയും ചെയ്യുന്നുണ്ട്. ആദ്യത്തെ വിളിക്കു മറുപടി നല്‍കിയില്ല. രണ്ടാമത് വിളിച്ചപ്പോള്‍ വന്‍ തുക പ്രതിഫലം നല്‍കാമെന്ന് അറിയിച്ചുവെന്ന് കുമാറിന്റെ പരാതിയില്‍ പറയുന്നു.
പരാതിയിലെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളേയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും അറിയിച്ചുവെന്ന് പോലീസ് സൂപ്രണ്ട് ഹര്‍പ്രീത് കൗര്‍ അറിയിച്ചു.
















