തൃക്കൊടിത്താനം: യുവമോര്‍ച്ച പുലിക്കോട്ടുപടി യൂണിയന്റെ ആഭിമുഖ്യത്തില്‍ റിപബ്ലിക്ദിനാഘോഷവും രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ആഞ്ഞിലിപ്പടിയില്‍ ബസ് യാത്രക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം 6-ാം വാര്‍ഡ് മെമ്പര്‍ കെ.കെ.സുനില്‍ നിര്‍വ്വഹിച്ചു. ശരത്കുമാര്‍.എസ്.സ്വാഗതവും, ഗുരുജി ഗ്രാമസേവാ സമിതി രക്ഷാധികാരി എംഎസ്.വിശ്വനാഥന്‍ റിപ്പബ്ലിക്ക് ദിന സന്ദേശവും നല്‍കി. എം.കെ.ഭാസ്‌കരന്‍, സുനില്‍കുമാര്‍.ഒ.ടി, യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് രാജന്‍, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
















