ന്യൂദല്‍ഹി: കേന്ദ്ര സെക്രട്ടറി തലത്തില്‍ അഴിച്ചുപണി. അല്‍പ്പം പോലും പ്രവര്‍ത്തനമികവ് കാട്ടാത്ത ഉന്നത ഉദ്യോഗസ്ഥരെ നീക്കി പകരം കാര്യക്ഷമതയും ഉത്സാഹവുമുള്ളവരെ ആ പദവികൡ നിയമിച്ചു.
കൃഷി, ടെലികോം, വിവരസങ്കേതികവിദ്യ എന്നിവയടക്കമുള്ള വകുപ്പുകളിലായിരുന്നു അഴിച്ചുപണി. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തവരെയെല്ലാം നീക്കി. സുപ്രധാന സ്ഥലങ്ങളില്‍ കൃത്യമായ ഉദ്യോഗസ്ഥന് തന്നെ വരണം. സീനിയോറിറ്റി ബാധകമല്ല. ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. മൊത്തം പത്തുപേരെയാണ് കഴിഞ്ഞ ദിവസം നിയമിച്ചത്.
















