കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയെ വരവേല്‍ക്കാനും നോട്ട്മാല അണിയിച്ച് സ്വീകരിക്കാനും വേണ്ടി എറണാകുളത്തെ പ്രവര്‍ത്തകര്‍ ആരംഭിച്ച ഫണ്ട്പിരിവിന്റെ ഉദ്ഘാടനം സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റന്റ് (റിട്ട.) പി.എസ്.ആര്‍. റാവു ഹുണ്ടികയില്‍തുക നിക്ഷേപിച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ബിജെപി നേതാക്കളായ രാമലഹിതന്‍, സന്താനകൃഷ്ണന്‍, കെ.കെ. ഗോപാലന്‍, ജോര്‍ജ് മാത്യു, രമേശ് ഷേണായ് എന്നിവര്‍ പങ്കെടുത്തു.















