കൊച്ചി: കാശിമഠാധിപതിയായിരുന്ന സുധീന്ദ്ര തീര്‍ത്ഥ സ്വാമിക്ക് എറണാകുളം തിരുമല ദേവസ്വത്തില്‍ വാഹനത്തില്‍ അലങ്കരിച്ച സ്വാമിയുടെ ഛായചിത്രത്തില്‍ ഭക്തജനങ്ങള്‍ ഗുരുപൂജ സമര്‍പ്പിച്ചു. തുടര്‍ന്ന് വൈകീട്ട് പീഠാരോഹണം ചെയ്യുന്ന സംയമീന്ദ്രതീര്‍ത്ഥസ്വാമിക്ക് പ്രത്യേക ആരാധാന ചടങ്ങും ഗുരുകാണിക്കയും പട്ടുകാണിക്യയും സമര്‍പ്പിച്ചു. പീഠാരോഹണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ദീപോത്സവവും ഗുരുഗണഗാനാലപനവും നടന്നു. തന്ത്രി എസ്. ശ്രീനിവാസഭട്ട്, പി.രങ്കദാസപ്രഭു, പി.എസ്. ജയപ്രകാശ് പ്രഭു, ടി.ജി. രാജറാം ഷേണായി, ആര്‍. രാമനാരായണ പ്രഭു, സി.ജി. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.















