ആലുവ: എടത്തല കളത്തില്‍ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തില്‍ പാട്ടുത്സവത്തോടനുബന്ധിച്ച് ഇരട്ട പന്തീരായിരം നാളികേരമേറ് നടന്നു. 24,016 നാളികേരമാണ് ഇടവേളകളില്ലാതെ ഇരുന്ന ഇരിപ്പില്‍ കോമരം എറിഞ്ഞുടച്ചത്. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എടത്തല കളത്തില്‍ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രം. കടമ്പ്രയാറിന്റെ കൈവഴി തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ആലുവ ദേശത്തെ സാമന്ത കുടുംബമായ കളത്തില്‍ കോട്ടയിലെ കര്‍ത്താക്കന്മാരുടെ കുലദേവതയും പരദേവതയുമാണ്. ക്ഷേത്രത്തിലെ വേട്ടയ്‌ക്കൊരു മകന്‍ പ്രതിഷ്ഠാ കളത്തില്‍ കോട്ടയിലെ തറവാഴിയില്‍പ്പെട്ട ഏറ്റവും മൂത്ത കര്‍ത്താവ് കളത്തില്‍ മൂപ്പില്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് ഇവര്‍ക്ക് ഇരവി എന്ന സ്ഥാനപ്പേരുമുണ്ട്. ആലുവ കുന്നത്തുനാട് താലൂക്കുകളിലെ പത്തോളം ക്ഷേത്രങ്ങളും ദേവസ്ഥാപനവും പൂര്‍ണ സ്വാതന്ത്രവകാശപ്പെട്ടവയായി ഇവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നതാണ്.
















