കൊച്ചി: വിശ്വഹിന്ദു പരിഷത്ത് ഫെബ്രുവരി ഒന്നു മുതല്‍ 29 വരെ നടത്തുന്ന അംഗത്വവിതരണാചരണത്തില്‍ ജില്ലയില്‍ പുതുതായി അഞ്ച് ലക്ഷം പേര്‍ക്ക് അംഗത്വ വിതരണം നടത്തും. അംഗത്വവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍, ലെഫ് കേണല്‍ (റിട്ട.) പി.കെ.എസ്. പിള്ളയ്‌ക്ക് നല്‍കി നിര്‍വഹിച്ചു. പ്രഖണ്ഡ് പ്രസിഡന്റ് എം.എസ്.കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, രാഷ്‌ട്രീയ സ്വയംസേവക സംഘം നഗര്‍ സര്‍സംഘചാലക് നാരായണറാവു, ജില്ലാ ജോയിന്റ് സെക്രട്ടറി നവീന്‍ കുമാര്‍, ജില്ലാ സെക്രട്ടറി എസ്.രാജേന്ദ്രന്‍, പുരോഹിത് പ്രമുഖ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.















