Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:33 pm IST
inVicharam

അഴിമതിയുടെ അടയാളമായ, കേരളത്തിന്റെ മുഖത്ത് കരിവാരിതേച്ചിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കോ അദ്ദേഹം നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിനോ ഭരണത്തില്‍ തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്നാണ് സോളാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അവിഹിതവും എല്ലാം തെൡയിക്കുന്നത്. കോഴ ആരോപണത്തില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി കോടതി ഉത്തരവിനു ശേഷവും മന്ത്രി കെ. ബാബു വിജിലന്‍സ്‌കോടതി നിരീക്ഷണത്തെത്തുടര്‍ന്നും രാജിവെക്കുകയുണ്ടായി.

രണ്ട് സാഹചര്യത്തിലും മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ മാണിയക്കാളും ബാബുവിനെക്കാളും തൊലിക്കട്ടിയുണ്ടെന്ന് തെൡയിച്ച് ഉമ്മന്‍ചാണ്ടി ഈ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാലിപ്പോള്‍ സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ എസ്. നായരുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് താന്‍ ഒരു കോടി 90 ലക്ഷം രൂപ ദല്‍ഹിയില്‍വെച്ചും തിരുവനന്തപുരത്തുവെച്ചും വിശ്വസ്തനായ തോമസ് കുരുവിള വഴി കൊടുത്തുവെന്നാണ് സരിതയുടെ വെൡപ്പെടുത്തല്‍.

മുഖ്യമന്ത്രിക്ക് മാത്രമല്ല, മന്ത്രി ആര്യാടന്‍ മുഹമ്മദിനും 25 ലക്ഷം രൂപ അദ്ദേഹത്തിന്റെ പിഎ കേശവന്റെ കയ്യില്‍ കൊടുത്തുവെന്നും സരിത വെളിപ്പെടുത്തിയിരിക്കുന്നു. അതേസമയം, കേശവന്‍ ഇത് നിഷേധിക്കുകയാണ്. സരിത ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ രണ്ടുലക്ഷം രൂപയുടെ ചെക്ക് പോലും മടങ്ങിയ സാഹചര്യത്തില്‍ ഒരു കോടി 90 ലക്ഷം തനിക്ക് തന്നു എന്നുപറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്ന് ചോദിച്ചാണ് മുഖ്യമന്ത്രി ആരോപണത്തെ പ്രതിരോധിക്കുന്നത്. സരിതമൂലം ഖജനാവിന് ഒരു രൂപയുടെ നഷ്ടമോ ഒരു രൂപയുടെ ലാഭമോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവരാത്ത സ്മാര്‍ത്തവിചാരം ഉമ്മന്‍ചാണ്ടിക്ക് നേരിടേണ്ടിവന്നു. സോളാര്‍ കമ്മീഷന്റെ ചോദ്യംചെയ്യലിന് നീണ്ട 14 മണിക്കൂറാണ് ഉമ്മന്‍ചാണ്ടിക്ക് മറുപടി പറയേണ്ടിവന്നത് എന്നതുതന്നെ  േകരളത്തിന് അപമാനകരമാണ്. സരിതയുമായി മുഖ്യമന്ത്രിക്കുള്ള അവിഹിതബന്ധത്തിന്റെ തെളിവായി തന്റെ കയ്യില്‍ സിഡിയുണ്ടെന്ന് അവകാശപ്പെട്ട ബിജു രാധാകൃഷ്ണന്‍ ഒരു ദിവസം മുഴുവന്‍ കേരളത്തെ ചാനലുകളുടെ മുമ്പില്‍ തളച്ചിടുകയുണ്ടായി. എന്നാല്‍ ചെന്നൈവരെ പോയി അന്വേഷിച്ചിട്ടും സിഡി കണ്ടെത്താനായില്ല. കാസറ്റ് മാറ്റിയതിന്റെ പിന്നിലും ഉമ്മന്‍ചാണ്ടിയുടെ കള്ളക്കളിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കോഴ ഇന്ന് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ബാര്‍ കോഴക്കേസില്‍ കോടികളുടെ കോഴപ്പണം അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണിക്ക് ബാറുകള്‍ പൂട്ടാതിരിക്കാന്‍ ബാര്‍ ഉടമകള്‍ കൈക്കൂലിയായി നല്‍കി എന്ന ആരോപണം ബാര്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ് ബിജു രമേശ് ഉയര്‍ത്തുകയുണ്ടായി. വീട്ടിലും ഓഫീസിലുമായിട്ട് ഈ പണം കൈമാറിയെന്നാണ് പറയപ്പെടുന്നത്. സോളാര്‍ അഴിമതിക്കാര്യത്തില്‍ വ്യക്തമായ ഒരു കൂട്ടുകട്ട് സരിതയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ബാബു കോഴ വാങ്ങുന്നതിന്റെ പങ്കും ഉമ്മന്‍ചാണ്ടി കൈപ്പറ്റുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ബാബുവിന്റെ രാജിക്കത്ത് കൈപ്പറ്റിയിട്ടും അത് അംഗീകരിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിന്റെ പിന്നില്‍ അഴിമതിക്കാര്യത്തില്‍ ഇരുവരും ഏകോദര സഹോദരന്മാരാണെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്.

സരിതയെ താന്‍ കണ്ടതായിപ്പോലും ഓര്‍ക്കുന്നില്ലെന്നായിരുന്നു സോളാര്‍ കമ്മീഷന് മുമ്പില്‍ മുഖ്യന്റെ നിലപാട്. കേരളത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്കും ഇത്ര പരിഹാസ്യമായ ഒരു സംഭവത്തില്‍ വിചാരണ നേരിടേണ്ടിവന്നിട്ടില്ല. കൈക്കൂലിക്കേസില്‍ പല മന്ത്രിമാരും ആരോപണവിധേയരായിട്ടുണ്ട്. പക്ഷെ സോളാര്‍ കേസ് പോലെ ഒരു കേസില്‍ ഒരു മന്ത്രിസഭാ തലവന്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് കേരളജനതക്ക് അപമാനകരമാണ്. മാത്രമല്ല, രാഷ്‌ട്രീയനേതാക്കള്‍ പുതിയ തലമുറക്ക് റോള്‍മോഡലാകേണ്ടവരാണ്. ഈ ‘റോള്‍ മോഡല്‍’അനുകരിക്കാന്‍ വരുംതലമുറ തയ്യാറാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭക്ക് തുടരാന്‍ യാതൊരു അവകാശവുമില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേതുമാണ്.

2012 ഡിസംബര്‍ 28 ന് ദല്‍ഹിയില്‍വച്ചാണ് സരിത മുഖ്യമന്ത്രിക്കുള്ള പണം കൈമാറിയത്. ദല്‍ഹിയില്‍വച്ച് നടന്ന സംഭവമായതിനാല്‍ സിബിഐ കേസെടുത്ത് അന്വേഷിക്കണമെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നുമുള്ള കുമ്മനത്തിന്റെ പ്രസ്താവന ജനങ്ങള്‍ സ്വാഗതംചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി ചെയ്യാവുന്നത് ഒരുനിമിഷംപോലും പാഴാക്കാതെ രാജിവെച്ച് പോവുക എന്നതാണ്. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ അദ്ദേഹത്തെ പുറത്താക്കുകതന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.