കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന് ചന്ദ്രബോസ് ബിജെപിയില്‍ ചേര്‍ന്നു. ഹൗറയില്‍ നടന്ന വന്‍സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍നിന്ന് ചന്ദ്രബോസ് അംഗത്വം സ്വീകരിച്ചു. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍, ബംഗാളികള്‍ക്ക് ചിരപരിചതനായ, ചന്ദ്രബോസിന്റെ വരവ് ബിജെപിക്ക് വന്‍ കുതിപ്പ് പകരും.
ബംഗാളിലെ വലിയൊരു വിഭാഗം ജനങ്ങളും നേതാജി 45ല്‍ തായ്ലന്റിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചതായി വിശ്വസിക്കുന്നില്ല. നേതാജിയേയും കുടുംബത്തെയും നെഹ്റുവും കൂട്ടരും നിരന്തരം വേട്ടയാടുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട, ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന രേഖകള്‍ കഴിഞ്ഞ ദിവസം, നേതാജിയുടെ 119ാം ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ടിരുന്നു. രഹസ്യരേഖകള്‍ പരസ്യമാക്കാന്‍ തയ്യാറായതു വഴി ഭാരതത്തില്‍ സുതാര്യതയുടെ ദിനമെത്തിയെന്നായിരുന്നു ചന്ദ്രബോസ് പ്രതികരിച്ചിരുന്നത്. ഇതിനുതൊട്ടുപിന്നാലെയാണ് ചന്ദ്രബോസ് ബിജെപിയില്‍ ചേര്‍ന്നത്.
















