കൊച്ചി: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയഗുരുവും കാശി മഠാധിപതിയുമായ അന്തരിച്ച സ്വാമി സുധീന്ദ്രതീര്‍ഥ മഹത്തായ ഭാരത സംസ്‌ക്രുതികളുടെയും സനാതന മൂല്യങ്ങളുടെയും പ്രചാരകനായിരുന്നുവെന്ന് യാക്കൊബായസഭ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്.
കൊച്ചിയിലെ തിരുമല ദേവസ്വം ആസ്ഥാനത്ത് സ്വാമി സുധീന്ദ്രതീര്‍ഥയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് സ്ലീബാ, ബൈജു മാത്തറ, ഷൈജു പഴമ്പിള്ളി, ജയന്‍ ഇളവിനാമണ്ണില്‍, എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. കെ ടി ഭാസ്‌കരനും സ്വാമികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പി. രങ്കദാസ പ്രഭു, .ലക്ഷ്മീ നാരായണ പ്രഭു എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.















