ന്യൂദല്‍ഹി: ഭീകരതയ്ക്കെതിരെ ഫ്രാന്‍സും ഭാരതവും ഒന്നിച്ചു പോരാടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലോന്ദ്. പ്രമുഖ ഏജന്‍സിക്കു നല്കിയ അഭിമുഖത്തിലാണ് ഒലോന്ദ് ഇക്കാര്യം വ്യക്തമാക്കിയത്. റാഫേല്‍ വിമാനക്കരാര്‍ സംബന്ധിച്ച് ഭാരതവും ഫ്രാന്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ ശരിയായ രീതിലാണ് പുരോഗമിക്കുന്നതെന്നും ഒലോന്‍ദ വ്യക്തമാക്കി.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി തുടങ്ങി അടുത്ത 40 വര്‍ഷത്തേക്കുള്ള വ്യാവസായിക, സാങ്കേതിക സഹകരണത്തിനുള്ള പാതയാണ് റഫേല്‍ കരാര്‍ കൊണ്ട് നടപ്പാക്കാന്‍ പോകുന്നത്. ചില ധാരണകളില്‍ യോജിപ്പിലെത്താന്‍ സമയമെടുക്കും.
പത്താന്‍കോട്ട് ആക്രമണത്തില്‍ പാക്കിസ്ഥാനോടു നടപടിയെടുക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടത് നീതിപൂര്‍വമാണെന്നും ഒലോന്ദ് വ്യക്തമാക്കി. മോദിയെ അനുമോദിക്കാനും ഒലോന്ദ് മറന്നില്ല. നരേന്ദ്ര മോദി നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരിയാണെന്നും ഒലോന്ദ്. ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഭാരതത്തിലെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു ചണ്ഡിഗഡ് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
















