കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ദിനത്തില്‍ സംസ്ഥാത്തെമ്പാടുമുള്ള ബാലഗോകുലം കുട്ടികള്‍ മഹാന്മാരുടെ പ്രതിമകള്‍ ശുചീകരിച്ച് പ്രധാനമന്ത്രിക്ക് നമസ്‌തെ’ എന്ന പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ മന്‍കി ബാത് പരിപാടിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരത്തിലുള്ള പരിപാടി നടത്താന്‍ തീരുമാനിച്ചതെന്ന് ബാലഗോകുലത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 26ന് രാവിലെ 7.30 മുതല്‍ 8.30 വരെ ജില്ലാ കേന്ദ്രങ്ങളിലും പ്രതിമകള്‍ സ്ഥിതി ചെയ്യുന്ന മറ്റിടങ്ങളിലുമാണ് ചടങ്ങുകള്‍ നടക്കുക. എറണാകുളത്ത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പ്രതിമ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുമാണ് ശുചീകരിക്കുന്നത്. പരിപാടികളില്‍ പ്രമുഖ സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാലഗോകുലത്തിന്റെ എറണാകുളം അധ്യക്ഷന്‍ ജി. സതീഷ് കുമാര്‍, കൊച്ചി ജില്ലാ അധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.















