Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കതിരൂര്‍ മനോജ് വധക്കേസിന് പിന്നാലെ ടിപി വധത്തിലും സിബിഐ അന്വേഷണത്തിന് വഴിതെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 10:38 pm IST
in Kannur

പാനൂര്‍: കതിരൂര്‍ മനോജ് വധത്തിനു പിന്നാലെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകക്കേസും സിബിഐ അന്വേഷണത്തിലേക്ക്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് കണ്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെ സിബിഐ പ്രതിയാക്കിയതിന് ശേഷം ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചനയും സിബിഐ അന്വേഷണത്തിനായി നീങ്ങുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വെച്ച് കെ.കെ.രമ സിബിഐ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടുമാസം മുന്‍പ് കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിനു കെ.കെ.രമ നിവേദനം നല്‍കുകയും ചെയ്തിരുന്നു. ടി.പി വധത്തിലെ ഗൂഡാലോചന പുറത്തു വരേണ്ടതു ന്യായമായ ആവശ്യമാണെന്ന നിലപാടാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമുളളത്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. അതിനാല്‍ തന്നെ അടുത്ത ദിവസങ്ങളില്‍ തന്നെ സിബിഐ തുടരന്വേഷണം ഏറ്റെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

2012 മെയ് 5 നായിരുന്നു വടകര ഒഞ്ചിയത്തു വെച്ച് സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ ഏഴംഗസംഘം വെട്ടിക്കൊന്നത്. ഏറെ കോലാഹലം സൃഷ്ടിച്ച കൊലപാതകമായിരുന്നു ടിപിയുടെത്. സംസ്ഥാനം ഇതുവരെ കാണാത്ത അന്വേഷണപാടവം ഈ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി. സിപിഎം ക്രമിനല്‍ സംഘങ്ങളായ മാഹിയിലെ കൊടി സുനിയുടെ നേതൃത്വത്തിലുളളവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് സിപിഎം ഈ അരുംകൊല നടത്തിയത്. സിപിഎം നേതാക്കളെയടക്കം തെളിവുസഹിതം പോലീസ് പിടികൂടി. 76 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടത്. ഇതു കേരളചരിത്രത്തിലാദ്യമായിരുന്നു. കൊലനടത്താന്‍ സഹായിച്ചവരും തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചവരും ആയുധമെത്തിച്ചവരും, ആയുധം നിര്‍മ്മിച്ചവരും പ്രതിയായി. 2014 ജനുവരി 22 ന് മാറാട് പ്രത്യേക കോടതി 12 പേരെ കുറ്റക്കാരായി കണ്ടെത്തുകയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ അടക്കമുളളവരെ വെറുതെ വിടുകയുമായിരുന്നു. തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതും സിപിഎം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും വിധി വിപരീതമാകാന്‍ കാരണമായി.

അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം നല്‍കുന്ന വേളയില്‍ ഉന്നതതല ഗൂഡാലോചന അന്വേഷിക്കാന്‍ മറ്റൊരു ഏജന്‍സിയെ കേസ് ഏല്‍പ്പിക്കാമെന്ന് സൂചിപ്പിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. വിധി പറഞ്ഞ കേസില്‍ തുടരന്വേഷണം നടത്താന്‍ സിബിഐ തയ്യാറായാല്‍ സിപിഎം നേതൃത്വം പ്രതിരോധത്തിലാകും. കണ്ണൂര്‍ ലോബിയാണ് ടിപി വധം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാണ്. കൊലപാതകികള്‍ എല്ലാം ജില്ലയിലെ സിപിഎം ക്രിമിനലുകളാണ്. പി.ജയരാജനെതിരെ അന്വേഷണം അവസാനഘട്ടത്തില്‍ നീങ്ങീയെങ്കിലും അത് അട്ടിമറിക്കപ്പെടുകയായിരുന്നു. അന്നു മുതലെ ടിപി വധത്തിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ടിപിയുടെ ഭാര്യ കെ.കെ.രമയും ആര്‍എംപിയും യുഡിഎഫ് സര്‍ക്കാറിനോടാവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ല. കേന്ദ്രത്തില്‍ അധികാരം മാറിയതോടെ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷ ആര്‍എംപി നേതൃത്വത്തിനുണ്ട്. ഇതാണ് ബിജെപി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതും. കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകുമെന്ന സൂചനകളാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്നത്. മനോജ് വധത്തില്‍ പ്രതിക്കൂട്ടിലായ സിപിഎം നേതൃത്വത്തിന് വീണ്ടും സിബിഐ പേടിയില്‍ കഴിയേണ്ടി വരുമെന്ന ആശങ്ക തെല്ലൊന്നുമല്ല അലട്ടുന്നത്. മനോജ് വധം ഉണ്ടാക്കിയ പ്രതിസന്ധി മാറാന്‍ ഉപായം തേടുമ്പോള്‍ തന്നെ ടി.പി.ചന്ദ്രശേഖരന്‍ വധവും സിപിഎമ്മിനെ പ്രതിരോധത്തിലാഴ്‌ത്താന്‍ പോകുകയാണ്. സിബിഐ അന്വേഷണത്തിന് സാധ്യത തെളിയുമെന്ന പ്രതീക്ഷയാണ് നിലവിലുളളതെന്ന് കെ.കെ.രമ പറഞ്ഞു. കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിച്ചു കഴിയുകയാണ് ടിപി യുടെ ഓര്‍മ്മകളുമായി കഴിയുന്ന കെകെ.രമയും കുടുംബവും, അതോടൊപ്പം സമാധന കാംക്ഷികളായ പൊതുസമൂഹവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.