ഇരിട്ടി: പതിനഞ്ച് വര്‍ഷക്കാലം മനോജിനെ വീട്ടില്‍ കയറ്റില്ലെന്നും ഓണമുണ്ണിക്കില്ലെന്നും പ്രതിജ്ഞയെടുത്ത ജയരാജന്‍ ജയിലില്‍ പോകേണ്ടിവരുമെന്നും ഗോതമ്പ് ചപ്പാത്തി തിന്ന് കഴിയേണ്ടി വരുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സിക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഇരിട്ടിയില്‍ കുമ്മനം നയിക്കുന്ന വിമോചന യാത്രക്കുള്ള സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. ജയരാജന്‍ മാത്രമല്ല ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കുകയാണെങ്കില്‍ പിണറായിയും ഒപ്പം ഉണ്ടാവും. കാരണം മനോജിന്റെ വധ ഗൂഡാലോചനയുടെ സൂത്രധാരന്‍ ജയരാജന്‍ ആണെങ്കില്‍ ടി.പി വധത്തിനു പിന്നിലെ ഗൂഢാലോചനയുടെ സൂത്രധാരന്‍ പിണറായി ആണ്. കുമ്മനം ബിജെപി നേതൃത്വത്തിലേക്ക് വന്നതില്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് പിണറായി വിജയന്‍ ആണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ജയരാജന് നിര്‍ദ്ദേശങ്ങള്‍ ചെയ്യുക എന്ന ദൗത്യമാണ് പിണറായി വിജയന്‍ എന്ന രാഷ്‌ട്രീയ നേതാവ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
















