ന്യൂദല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണത്തിനു പിന്നാലെ സ്ഥലത്തുനിന്നു കാണാതായ ടാക്സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹിമാചല്പ്രദേശില്വച്ചാണു ഡ്രൈവര്‍ വിജയ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കാര്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെ ദല്‍ഹി പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
മൂന്നംഗ സംഘമാണു പത്താന്കോട്ടുനിന്നു വെള്ള ആള്‍ട്ടോ കാര്‍ വാടകയ്ക്ക് എടുത്തത്. എച്ച്പി 01 ഡി 2440 എന്ന നമ്പര്‍ കാറാണിത്. അതിനിടെ, ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആനന്ദ് സ്വരൂപിന്റെ ടാറ്റ സഫാരിയും മോഷണം പോയിട്ടുണ്ട്.
ചണ്ഡിഗഡ് രജിസ്ട്രേഷനിലുള്ള സിഎച്ച് 01 ജിഎ 2915 നമ്പര്‍ ടാറ്റ സഫാരിയാണ് മോഷണം പോയത്. പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ എത്തിയത് ഗുരുദാസ്പുര്‍ എസ്പിയുടെ കാറിലായിരുന്നു.
















