ബംഗളൂരു: റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്റെയ്ക്ക് ഭീഷണി. ഒളാന്റെയുടെ ഭാരത സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭീഷണിക്കത്ത് ബെംഗളൂരുവിലെ ഫ്രഞ്ച് എംബസിയിയില്‍ ലഭിച്ചു.
തപാലിലാണ് കത്ത് ലഭിച്ചതെന്നും ഹൈഗ്രൗണ്ട്സ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു. എന്നാല്‍ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കത്ത് അയച്ചത് ആരാണെന്ന് അതില്‍ വെളിപ്പെടുത്തിയിട്ടില്ല.
ഒളാന്റെ 24ന് ചണ്ഡീഗഡിലാണ് എത്തുന്നത്. തുടര്‍ന്ന് ദല്‍ഹിക്ക് തിരിക്കും. ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാതിഥിയാകുന്ന റിപ്പബഌക് ദിന പരേഡില്‍ ഫ്രഞ്ച് സൈനികരും പങ്കെടുക്കുന്നുണ്ട്.
















