Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫാക്ടിന് 1000 കോടി രൂപ കേന്ദ്രവായ്‌പ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 02:18 am IST
in India

 

ന്യൂദല്‍ഹി: പ്രതിസന്ധിയില്‍ കിടക്കുന്ന എഫ്എസിടിക്ക് ആയിരം കോടി രൂപയുടെ വായ്‌പ അനുവദിക്കാന്‍ കേന്ദ്രരാസവള മന്ത്രാലയം തീരുമാനിച്ചു. ഫാക്ടിന്റെ നിലവിലെ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സഹായിക്കും. 2015-16 പൊതുബജറ്റില്‍ രാസവള മന്ത്രാലയത്തിന് വകയിരുത്തിയ തുകയില്‍ നിന്നാണ് ഫാക്ടിന് വായ്‌പ നല്‍കുക. അടുത്ത ദിവസം കൊച്ചിയിലെത്തുന്ന കേന്ദ്രരാസവളമന്ത്രി അനന്ത്കുമാര്‍ വായ്‌പാ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫാക്ടിന്റെ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വായ്‌പ നല്‍കുന്ന കാര്യം കേന്ദ്രരാസവള മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തേക്കാണ് വായ്‌പ നല്‍കുന്നത്. ഇതില്‍ ആദ്യവര്‍ഷം മൊറട്ടോറിയം ഉണ്ട്. ബാക്കിയുള്ള നാലുവര്‍ഷങ്ങള്‍ കൊണ്ട് പണം തിരിച്ചടയ്‌ക്കണം. രണ്ടു മാര്‍ഗ്ഗങ്ങളാണ് തിരിച്ചടവിന് മന്ത്രാലയം ഫാക്ടിന് മുന്നില്‍ വെച്ചിരിക്കുന്നത്. വായ്‌പാ തുക ഉപയോഗിച്ച് പൂട്ടിക്കിടക്കുന്ന യൂണിറ്റുകള്‍ എല്ലാം തുറന്ന് എത്രയും വേഗം ലാഭത്തിലാക്കുകയോ ഫാക്ടിന്റെ ഭൂമി ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് വിറ്റ് വായ്‌പ തിരിച്ചടയ്‌ക്കുകയോ ചെയ്യണമെന്നാണ് മന്ത്രാലയ നിര്‍ദ്ദേശം.

രാസവള മന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശങ്ങളും ഫാക്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന നിര്‍മ്മാണ യൂണിറ്റുകളെല്ലാം പുനരാരംഭിക്കാന്‍ മതിയായ തുകയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും വളം ഉല്‍പ്പാദനത്തിലൂടെ ഫാക്ടിനെ അതിവേഗം ലാഭത്തിലെത്തിക്കാന്‍ സാധിക്കുമെന്നും ഡയറക്ടര്‍ ബോര്‍ഡ് ഉറപ്പു നല്‍കുന്നുണ്ട്. ഫാക്ടിന് വായ്‌പ അനുവദിക്കാനുള്ള രാസവള മന്ത്രാലയ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അനുമതി ഉടന്‍ ലഭിക്കും.

കൊച്ചിയില്‍ കേന്ദ്രരാസവള മന്ത്രി അനന്ത്കുമാറിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ രാസവള മന്ത്രാലയവും ഫാക്ടും തമ്മില്‍ ധാരണാ പത്രം ഒപ്പുവെയ്‌ക്കുന്നതോടെ വായ്‌പാ തുക ഫാക്ടിന് ലഭ്യമായിത്തുടങ്ങും. നേരത്തെ പൊതുമേഖലാ സ്ഥാപന പുനരുദ്ധാരണ ബോര്‍ഡ് ഫാക്ടിന് ശുപാര്‍ശ ചെയ്ത 991 കോടി രൂപയുടെ രക്ഷാപാക്കേജ് അനുവദിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചത്.

എന്നാല്‍ വായ്‌പ എഴുതിത്തള്ളിയും മറ്റുമുള്ള പ്രത്യേക പാക്കേജിനേക്കാള്‍ ഫാക്ടിന് പ്രയോജനകരമാകുക ആയിരം കോടി രൂപ വായ്‌പ അനുവദിക്കുകയെന്നതാണെന്ന രാസവള മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വായ്‌പയായി 1000 കോടി അനുവദിച്ചതിന് പിന്നാലെ 991 കോടിയുടെ പ്രത്യേക പാക്കേജും ഫാക്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

ജൈവവളത്തിനും സബ്‌സിഡി

ന്യൂദല്‍ഹി: രാസവളത്തിന് പുറമേ ജൈവവളത്തിനും കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കീടനാശിനി രഹിതവും ആരോഗ്യകരവുമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി ജൈവവളത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രരാസവള മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് ജൈവകൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.