Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചക്കുപള്ളം പഞ്ചായത്ത് മുന്‍ ഭരണ സമിതിക്കെതിരെ അഴിമതിയാരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:20 pm IST
inIdukki

കട്ടപ്പന: ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ പദ്ധതികളിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കുമെന്ന് നിലവിലെ ഭരണസമിതി അംഗങ്ങള്‍  അറിയിച്ചു. നിലവിലെ ഭരണസമിതിക്കെതിരെ മുന്‍ പ്രസിഡന്റ് വസ്തുതാ വിരുദ്ധവും കാപട്യം നിറഞ്ഞതുമായ അപവാദ പ്രചാരണം നടത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി ആരോപിച്ചു. 2013-14 സാമ്പത്തിക വര്‍ഷം 97,72,144 രൂപ എസ്റ്റിമേറ്റ് തുക കണക്കാക്കിയാണ് ചിറ്റാമ്പാറയില്‍ അറവുശാല നിര്‍മിച്ചത്. 44,09559 രൂപ ബില്ല് മാറിയെടുക്കുകയും ബാക്കിതുക ബില്ല് മാറ്റാനുള്ളതുമാണ്. ഗുണമേന്‍മയില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച ആധുനിക അറവുശാല പഞ്ചായത്ത് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി വാങ്ങിയിരുന്നില്ല. രക്തവും മാലിന്യവും ഒഴുക്കിക്കളയാനും സംസ്‌ക്കരിക്കാനുമുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. ഇവിടെ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങള്‍  പ്രവര്‍ത്തിക്കാത്തതിനാല്‍ മാടുകളെ കശാപ്പു ചെയ്യാന്‍ സാധിക്കുന്നില്ല. മാടിന്റെ തൊലി ഉരിയാനായി സ്ഥാപിച്ച യന്ത്രം ഭാരം താങ്ങാനാവാതെ പൊട്ടിവീണു. അറുക്കുന്ന ഉരുക്കളുടെ രക്തവും മാലിന്യവും തളംകെട്ടിക്കിടക്കുന്നതിനാല്‍ ഈച്ചയും പുഴുവും ദുര്‍ഗന്ധവുംമൂലം പരിസര വാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. നാട്ടുകാരുടെ പരാതി ഉയരുന്നതിനിടെ കരാറുകാരന്‍ ബില്ല് മാറി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അറവുശാല പ്രവര്‍ത്തനക്ഷമമാക്കിയശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി പത്രം ലഭ്യമാകുന്ന മുറയ്‌ക്ക് ബില്ല് മാറി ബാക്കി തുക നല്‍കാമെന്ന് കരാറുു

കാരനെ ഭരണസമിതി അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റ് പഞ്ചായത്തു കമ്മിറ്റിയില്‍ ബില്ല് മാറി നല്‍കണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് വിജയമ്മ കൃഷ്ണന്‍കുട്ടി ആരോപിച്ചു. 91,47,879 രൂപ വകയിരുത്തിയതില്‍ 58,95,612 രൂപ ചെലവഴിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചതിലും അഴിമതിയുണ്ട്. ഇതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. ഇവിടെ ജൈവവളം നിര്‍മിച്ച് കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല. പ്ലാസ്റ്റിക്കും മാലിന്യവും പ്ലാന്റിനോടുള്ള ചേര്‍ന്നുള്ള ശ്മശാനത്തില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. ടൗണ്‍ ശുചീകരണത്തിനും മാലിന്യ സംസ്‌കരണത്തിനുമായി ഓരോ മാസവും 30,000 രൂപയാണ് ചെലവാകുന്നത്. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കാന്‍ 40 ലക്ഷം രൂപ ചെലവഴിച്ചതായാണ് രേഖയെങ്കിലും പകുതി പോലും വിനിയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ആരോപിച്ചു. 20 ലക്ഷം രൂപ മുടക്കി ഏഴാംമൈലില്‍ നിര്‍മിച്ച കര്‍ഷക മാര്‍ക്കറ്റ് മൂന്നുമാസം തികയും മുമ്പ് പൊട്ടിപ്പൊളിഞ്ഞു. ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനാലാണ് വിജിലന്‍സിനു പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പ്രസിഡന്റ് വിജയമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ആന്‍സി ബിജു, ഭരണസമിതി അംഗങ്ങളായ തുളസി പ്രദീപ്, സുരേന്ദ്രന്‍ മാധവന്‍, ദേവസ്യ ജോസഫ്, മാരിയമ്മ മാടസ്വാമി, വത്സമ്മ ജയപ്രകാശ്, ആശ സുകുമാരന്‍, ലീലാമ്മ വര്‍ഗീസ് എന്നിവര്‍  പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.