ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ എസ്പി സല്‍വീന്ദര്‍ സിംഗിന്റെ വീട്ടില്‍ ദേശീയ അന്വേഷണ സംഘം റെയ്ഡ് നടത്തി. എസ് പിയുടെ വസതിയടക്കം പഞ്ചാബിലെ ആറിടങ്ങളിലാണ് റെയ്ഡ് നടന്നത്.
സല്‍വീന്ദര്‍ സിങ്ങിനെ കൂടാതെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പാചകകാരന്റെയും വീട്ടിലും അന്വേഷണ സംഘം റെയ്ഡ് നടത്തി. എന്നാല്‍ കേസന്വേഷണത്തിന് സഹായകമാകുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിരവധി തവണ എന്‍ഐഎ ഗുരുദാസ്പൂര്‍ എസ്പിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉത്തരങ്ങളിലെ വൈരുദ്ധ്യമാണ് എസ്പിക്കു നേരെയുള്ള സംശയത്തിന് വഴിയൊരുക്കിയത്. ഇതിനോടകം സല്‍വീന്ദര്‍ സിംഗിന്റെ പാചകക്കാരനെയും, സെക്യൂരിറ്റി ജീവനക്കാരനെയും എന്‍ഐഎ ചോദ്യം ചെയ്തു.
കൂടുതല്‍ തെളിവുകള്‍ക്കായി സല്‍വീന്ദര്‍ സിംഗിനെ പെരുമാറ്റ പരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് നാളെ വിധേയനാക്കും. മനഃശാസ്ത്രജ്ഞ സംഘമാണ് സല്‍വീന്ദറിനെ പെരുമാറ്റ പരിശോധനക്ക് വിധേയനാക്കുക. കഴിഞ്ഞ ദിവസം സല്‍വീന്ദറിനെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു.
പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
















