അഹമ്മദാബാദ്: പ്രമുഖ നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു. 96 വയസ്സായിരുന്നു. അഹമ്മദാബാദിലെ ചിദംബരത്തിലായിരുന്നു അന്ത്യം.ഏറെ നാളായി അസുഖത്തെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോകത്തിനു മുന്നില്‍ എത്തിച്ച് അവയുടെ മഹത്ത്വത്തെ വെളിപ്പെടുത്തിയ പ്രതിഭയാണ് മൃണാളിനി. ലോക പ്രശസ്തി നേടിയ ദര്‍പ്പണ എന്ന കലാകേന്ദ്രം ഇവരുടെ പ്രവര്‍ത്തനത്തിന്റെ നിത്യസ്മാരകമാണ്. 1992ല്‍ പത്മഭൂഷണും 1965ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും സാമൂഹ്യപ്രവര്‍ത്തകയും മുന്‍ എംപിയുമായ അമ്മു സ്വാമിനാഥന്റെയും മകളായി 1918ല്‍ ജനിച്ചു.
പ്രമുഖ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായ്‌യുടെ ഭാര്യയാണ്. നര്‍ത്തകിയും നടിയുമായ മല്ലിക സാരാഭായ് മകളാണ്. പ്രമുഖ സ്വാതന്ത്ര്യ സമരനായികയും ഐഎന്‍എയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.
















