കൊച്ചി: നാറാത്ത് ഭീകര ആക്രമണ പരിശീലനം നടത്തിയ പോപ്പുലര്‍ഫ്രണ്ട് എസ്ഡിപിഐക്കാര്‍ക്ക് വേണ്ടി മുസ്ലീം ലീഗിന്റെ ഇടപെടല്‍ വിവാദമാകുന്നു. ലീഗ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ വിസ്താരവേളയില്‍ ബുദ്ധിമുട്ടുണ്ടാക്കിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജി.മനുവാണ് വ്യക്തമാക്കിയത്. മുസ്ലിംലീഗ് പ്രദേശികനേതാക്കളും എംഎസ്എഫ് പ്രവര്‍ത്തകരും പ്രോസിക്യൂഷന്‍ സാക്ഷികളായി വന്ന് തീവ്രവാദ കേസിന് അനുകൂലമായി മൊഴിനല്‍കുകയായിരുന്നു. വിധി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ വിചാരണ ഘട്ടത്തില്‍ ഇത്തരം ഇടപെടലുകള്‍ ഏറ്റവും വിഷമകരമായി കേസില്‍ സാക്ഷികളെ സ്വാധീനിച്ച് മൊഴിമാറ്റിക്കാനും വിചാരണ വൈകിപ്പിക്കുന്നതിനുമുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമായതിനിടെയായിരുന്നു നാറാത്ത് ഭീകരപരിശീലനകേന്ദ്രം റെയ്ഡ് നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്.















