തലശ്ശേരി: കൊടുവള്ളി അഞ്ചരക്കണ്ടി റോഡില്‍ കൊടുവള്ളി ജംഗ്ഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ നാട്ടുകാരുടെസഹകരണത്തോടെ നിര്‍മ്മച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം ചുവപ്പ് പെയ്ന്റടിച്ച് വൃത്തികേടാക്കി. ഇത് സംബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ധര്‍മ്മടം പോലീസില്‍ പരാതി നല്കി. ചൊവ്വാഴ്ച രാത്രി ഒരുസംഘം സിപിഎം പ്രവര്‍ത്തകരാണ് ഷെല്‍ട്ടര്‍ വൃത്തികേടാക്കിയതെന്ന് ബിജെപി ആരോപിച്ചു. കൊടുവള്ളി റെയില്‍വേ ഗേറ്റിന് സമീപം മനോഹരമായി പണിതതും വൃത്തിയോടെ സൂക്ഷിക്കുന്നതുമായ ഈ ഷെല്‍ട്ടര്‍ മുഴുവന്‍ യാത്രക്കാര്‍ക്കും വേനലിലും മഴയത്തും ഒരു ആശാകേന്ദ്രമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം ക്രിമിനലുകളായ സിപിഎംകാരാണ് ചുവപ്പ് പെയിന്റ് പൂശി വൃത്തികേടാക്കിയതെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: