കോഴിക്കോട്: കേരള സഹകരണ ഫെഡറേഷന്റെ 2016 ഡിസംബര്‍ അഞ്ചു മുതല്‍ 2017 ജനുവരി രണ്ടു വരെ കോഴിക്കോട് വച്ച് അന്താരാഷ്ട്ര സഹകരണ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യപുരോഗതിക്ക് സഹകരണ മേഖലയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും ഈ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനും ആവശ്യമായ നിയമപരിഷ്കരണം നിര്‍ദ്ദേശിക്കുവാനും പര്യാപ്തമായ സെമിനാര്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, സാമ്പത്തിക വിദഗ്ദര്‍, കേന്ദ്ര സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങള്‍, സഹകരണ മേഖലയിലെ വിദഗ്ദര്‍, നിയമ നിര്‍മ്മാണ വിദഗ്ദര്‍ എന്നിവരെല്ലാം സെമിനാറില്‍ പങ്കെടുക്കും. പ്രദര്ശനത്തോടുനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. കേരള സഹകരണ ഫെഡറേഷന് ചെയര്മാന് സി.എന്‍. വിജയകൃഷ്ണന്, ജി. നാരായണന്‍കുട്ടി, പി. ദിവാകരന്, അഡ്വ. ഗോപാലന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: