ന്യൂദല്‍ഹി: ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പദ്ധതിക്ക് കീഴില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ജനുവരി 11 മുതല്‍ 17 വരെയുള്ള ഒരാഴ്ചകൊണ്ട് വൈദ്യുതീകരിച്ചത് 276 ഗ്രാമങ്ങള്‍. ഇതില്‍ 139 ഗ്രാമങ്ങള്‍ ആസാമിലും 25 എണ്ണം ബീഹാറിലും 21 എണ്ണം ജാര്‍ഖണ്ഢിലുമാണ്.
ഒറീസയില്‍ 60 ഗ്രാമങ്ങളും ഉത്തര്‍ പ്രദേശില്‍ 30 ഗ്രാമങ്ങളും ഒന്ന് രാജസ്ഥാനിലുമാണ്. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി സംബന്ധിച്ച പുരോഗതി അറിയുന്നതിനായി വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.
















