തുറവൂര്‍: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ കടന്നു വരുന്നത് തുറവൂര്‍ കവലയെ അപകടക്കെണിയാക്കുന്നു. കിഴക്കു ഭാഗത്തു നിന്നും പടിഞ്ഞാറു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ദേശിയപാത മുറിച്ച് കടന്നു പോകുമ്പോള്‍ തെക്ക് നിന്നും വടക്കു നിന്നും വരുന്ന ചെറു വാഹനങ്ങളും ഗിവ് വേ വഴി കടന്നുവരുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് പ്രധാനമായും നിയമം ലംഘിച്ച് കടന്നുവരുന്നത്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങള്‍ ഒഴിവാകുന്നത്. ഇത്തരം നിയമ ലംഘനങ്ങള്‍ വാഹന യാത്രക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനും കയ്യേറ്റത്തിനും കാരണമാകുന്നു. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത്. ഇരുവശങ്ങളിലേക്കുമുള്ള ഡിവൈഡറുകളുടെ നീളം വര്‍ധപ്പിക്കുകയും നിയമലംഘകരെ പിടികൂടി പിഴ ചുമത്തുകയും ചെയ്താല്‍ അപകടങ്ങളൊഴിവാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: