Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുധീന്ദ്രതീര്‍ത്ഥ എന്ന സൂര്യതേജസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 10:15 pm IST
in Vicharam

ഏഴുപതിറ്റാണ്ടുകാലം തന്റെ സന്യാസ സപര്യകൊണ്ട് സമാജത്തെ ധന്യമാക്കിയ സൂര്യതേജസ്സായിരുന്നു സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍. ഗൗഡസാരസ്വത സമൂഹത്തിന്റെ ആത്മീയ തേജസ്സും കാശിമഠാധിപതിയുമായിരുന്ന സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ എളിമയുടെയും സൗമനസ്സിന്റെയും അറിവിന്റെയും നിറകുടമായിരുന്നു. സ്വസമുദായത്തിന്റെ ഐക്യത്തിനും ആചാരാനുഷ്ഠാനങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

അതോടൊപ്പം ഹിന്ദുസമാജത്തിനാകമാനം ഐക്യത്തിന്റെ പ്രേരണയും വിശ്വാസത്തിലധിഷ്ഠിതമായ സേവന പദ്ധതിക്കും ഊന്നല്‍ നല്‍കാന്‍ കാശി മഠാധിപതി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിച്ചു.അറിവിന്റെ അഹന്തയോ ഉന്നതസ്ഥാനത്തിന്റെ അധികാരസ്വരമോ തൊട്ടുതീണ്ടാതെ പെരുമാറാന്‍ സ്വാമികള്‍ക്ക് സാധിച്ചു.ജനകീയ പ്രശ്‌നങ്ങളോടുള്ള ഒരു ധര്‍മ്മഗുരുവിന്റെ സമഗ്രമായ കാഴ്ചപ്പാടും സത്യസന്ധമായ വിലയിരുത്തലും സ്വാമിജിയില്‍നിന്നും എന്നും ഉണ്ടായിരുന്നു.

പാവങ്ങളും ദരിദ്രരുമായവരുടെ വേദനയെല്ലാം ഏറ്റുവാങ്ങണമെന്ന സദുപദേശം നല്‍കുന്നതിന് വലുപ്പച്ചെറുപ്പം നോക്കാറില്ല. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചതിലൂടെ ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. ജനോപകാരപ്രദമായ പദ്ധതികള്‍ വഴി സാമൂഹ്യ ആധ്യാത്മിക ധാര്‍മ്മിക രംഗത്ത് വന്‍മുന്നേറ്റം സൃഷ്ടിച്ചു. വളരെ ലളിതമായ ആധ്യാത്മിക വിഷയങ്ങള്‍ പ്രതിപാദിക്കുന്നതില്‍ സ്വാമിജി സദാ ശ്രദ്ധാലുവായിരുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മിക നവോത്ഥാന മണ്ഡലത്തില്‍ ഉദയസൂര്യനെപോലെ പ്രവര്‍ത്തിച്ച സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ സദാ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ സന്ന്യാസജീവിതത്തില്‍ സപ്തതി പിന്നിട്ടപ്പോള്‍ നൂറിലേറെ ക്ഷേത്രങ്ങളാണ് ജീര്‍ണ്ണോദ്ധാരണേത്താടെ പുനഃപ്രതിഷ്ഠ നടത്തി ഉന്നതിയിലെത്തിച്ചത്. ആത്മീയഗുരു മാര്‍ഗ്ഗദര്‍ശനത്തിന്റെ പ്രേരണയും ഊര്‍ജ്ജവും ശക്തിയും പിന്‍ബലവും പകര്‍ന്ന് ഗൗഡസാരസ്വത ബ്രാഹ്മണ സമാജം ആത്മീയതയ്‌ക്കൊപ്പം സാമാജിക സേവനത്തിന്റെയും മാതൃകയായി ഐക്യത്തിന്റെയും സംഘടനാശക്തിയുടെയും ഉത്തമമാതൃകയായി ഈ സമാജം ഇന്ന് മാറിയെങ്കില്‍ സ്വാമിജിയുടെ സ്‌നേഹമസൃണമായ ഇടപെടലുകളുടെ സ്വാധീനംകൊണ്ടാണ്.

കാശിമഠത്തിന്റെ ശാഖാവികസനങ്ങള്‍ക്കൊപ്പം വൃദ്ധാശ്രമങ്ങളും ബാലാശ്രമങ്ങളും വേദപാഠശാല, സംസ്‌കൃതഭാഷാഭിരുചി വളര്‍ത്തല്‍, സമാജിക ഐക്യസംഘടന, യുവജനശക്തി സംഘടന, ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, ക്ഷേത്രസമുച്ചയങ്ങള്‍ തുടങ്ങി വിവിധതലങ്ങളില്‍ സമാജികശക്തി പ്രകടമാക്കി മാതൃകാ സമാജമാക്കി മാറ്റുവാനും സ്വാമിജിക്കായി.നാരായണസേവയ്‌ക്കൊപ്പം നരസേവയും ശരിയായ രീതിയില്‍ നടത്താന്‍ സമാജത്തെ അദ്ദേഹം പ്രേരിപ്പിച്ചു. ഭാരതത്തിന്റെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനം മുതല്‍ രാജ്യഭരണകേന്ദ്രങ്ങളിലും സമാജത്തിന്റെ വിവിധതലങ്ങളിലും ഉന്നതശ്രേണി തലവന്മാരെവരെ സംഭാവന നല്‍കിയ ജിഎസ്ബി സമൂഹത്തിന് ശക്തിയും പ്രേരണയും പകര്‍ന്നുനല്‍കിയ ധന്യതയാണ് സന്ന്യാസ സപ്തതി വര്‍ഷത്തിന്റേത്.

1944ല്‍ തുടങ്ങിയ സന്ന്യാസജീവിതത്തില്‍ ദരിദ്രനാരായണന്മാരെ ധര്‍മ്മമാര്‍ഗത്തിലൂടെ അദ്ധ്വാനശീലരാക്കി കുബേരനാക്കുന്ന മാര്‍ഗദര്‍ശനമാണ് സ്വാമിജി സമാജത്തിന് പകര്‍ന്നുനല്‍കിയത്. ജന്മനക്ഷത്രനവതിയിലും സന്ന്യാസശ്രമസപ്തതിയിലും സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഭാരത സന്ന്യാസ പരമ്പരകളില്‍ സര്‍വ്വാദരണീയനായി മാറി. ചാതുര്‍മാസാചരണമാണ് വിശ്രമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്ക് ദൃഡതയും പകരാന്‍ ഉള്ള സമയം. മറ്റ് മാസങ്ങളെല്ലാം സമാജത്തിനിടയിലൂടെയുള്ള ആത്മീയ യാത്രയാണ്.

ഗൗഡസാരസ്വത സമൂഹത്തിന്റെ പരമാചാര്യനായിത്തീരാന്‍ ഒരു കേരളീയന് സാധിച്ചത് തന്നെ നമുക്കാകെ സുകൃതം പകരുന്നതായിരുന്നു. സമൂഹത്തിലാകെ അനൈക്യവും അനാശാസ്യ പ്രവണതകളും പടരുന്ന കാലമാണിത്. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഗൗഡസാരസ്വത ബ്രാഹ്മണരില്‍ താരതമ്യേന ഇന്നും ദുഷ്പ്രവണതകള്‍ കുറയുന്നതിന്റെ മുഖ്യകാരണം തേടിയാല്‍ ആത്മീയാചാര്യന്മാരുടെ സല്‍സംഗവും ഇടപെടലും കൊണ്ടാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ജീവിതംപോലെ തന്നെയാണ് മഹാസമാധിയും. സ്വാമികള്‍ക്കത് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞു എന്നതാണ് രോഗശയ്യയില്‍ നിന്നും ഉടന്‍ കാശിയിലെത്താന്‍ അദ്ദേഹം ആശിച്ചത്. കാശിയിലെത്തി വൈകാതെതന്നെ ആ സൂര്യതേജസ്സ് സ്വര്‍ഗാരോഹണവും നടത്തി. ധര്‍മ്മഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ ഞങ്ങളും നമ്രശിരസ്‌കരാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.