ചേര്‍ത്തല: റോഡില്‍ പ്രവേശിക്കാതെ സ്കൂട്ടറുമായി വീടിന് മുന്നില്‍ മകനെയും കാത്തുനിന്ന ആശുപത്രി ജീവനക്കാരിയില്‍ നിന്ന്് പോലീസ് ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പിഴ ഈടാക്കിയതായി പരാതി. കണിച്ചുകുളങ്ങര ചന്തെളി സുനിത അനിരുദ്ധനാണ് ഇതുസംബന്ധിച്ച് പോലീസ് കംപഌയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയത്. ഇന്നലെ രാവിലെ മകനെ സ്കൂളില്‍ കൊണ്ടുപോകുന്നതിനായി സ്കൂട്ടറില്‍ കാത്തു നില്‍ക്കുമ്പോഴെത്തിയ മാരാരിക്കുളം പോലീസാണ് പിഴ വാങ്ങിയത്. സ്കൂട്ടറിന്റെ മുന്നില്‍ ഹെല്മറ്റുന്നെും മകന് എത്തിയശേഷം തലയില്‍ വയ്ക്കുവാനിരിക്കുകയായിരുന്നുവെന്ന് പറഞ്ഞിട്ടും അംഗീകരിക്കാതെ സ്കൂട്ടറില്‍ കയറിയാല്‍ ഹെല്‍മറ്റ് വയ്ക്കണമെന്നു പോലീസ് പറഞ്ഞതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: