ചേര്‍ത്തല: ജനകിയ സമിതിയുടെ നേതൃത്വത്തില്‍ തകര്‍ന്ന പാലം ഒരു മാസത്തിനുള്ളില്‍ പുതുക്കി പണിത് തണ്ണീര്‍ മുക്കം പഞ്ചായത്ത് മാതൃകയായി.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി രണ്ടാം വാര്‍ഡിലെയും മുന്നാം വാര്‍ഡിലെയും ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ചുരപ്പുഴ പാലമാണ് ഒരു മാസം മുന്‍പ് തകര്‍ന്നത്. ഇത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. വാരനാട് ദേവി ക്ഷേത്രം സമീപത്തുള്ള മദ്യ വ്യവസായ സ്ഥാപനം, റേഷന്‍ കട തുടങ്ങി പ്രധാന റോഡിലേക്ക് എത്തുവാന്‍ ജനങ്ങള്‍ ഉയോഗിച്ച പാലം തകര്‍ന്നത് അറിഞ്ഞ് പഞ്ചായത്ത് കമ്മറ്റി നേരിട്ട് സ്ഥലത്ത് എത്തി ജനങ്ങളുടെ യാത്ര ദുരിതം മനസ്സിലാക്കി ജനകിയ സമിതി രൂപികരിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ബിനിതയുടെ നേതൃത്വത്തിലുള്ള സമിതയാണ് പാലം പണി പൂര്‍ത്തിയാക്കിയത്.
മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ജനങ്ങള്‍ ഉദ്ഘാടനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ജെ. സെബാസ്റ്റ്യന്‍ പാലം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെബര്‍ ബിനിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ രംഗന്, അഡ്വ പി. എസ്. ജ്യോതിഷ്, എന്‍. സദാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: