തുറവൂര്‍: പ്രഖ്യപനങ്ങള്‍ പാഴ് വാക്കായി. പമ്പ പാതയിലെ പ്രധാന പാലങ്ങളിലൊായ തൈക്കാട്ടുശേരി പാലം ഇരുട്ടില്‍ത്തന്നെ. തീരദേശ മലയോര പാതയിലെ പ്രധാന പാലങ്ങളിലൊന്നായ തുറവൂര്‍-തൈക്കാട്ടുശേരി പാലത്തില്‍ വെളിച്ചമെത്തിക്കാനുള്ള നടപടികള്‍ അനിശ്ചിതമായി നീളുന്നു.
പഞ്ചായത്ത് തെരഞ്ഞടുപ്പിന് മുമ്പ് പാലത്തില്‍ വിളക്കു സ്ഥാപിക്കാന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍പ്പെടുത്തി തുക അനുവദിച്ചതായി ചില മധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുെന്നങ്കിലും ഏറെ നാള് പിന്നിട്ടിട്ടും പാലത്തില്‍ വെളിച്ചമെത്തിയില്ല.
പഞ്ചായത്തു ഭരണ സമിതി തീരുമാനം കൈക്കൊള്ളാതെ പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് തുറവൂര്‍ പഞ്ചായത്തിലെ ഒരു വിഭാഗം അംഗങ്ങള്‍ അവകാശപ്പട്ടിരുന്നു. തുറവൂര്‍ തൈക്കാട്ടുശേരി പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പാലത്തില്‍ വെളിച്ചമെത്തിക്കണമെങ്കില് ഇരു പഞ്ചായത്തുകളുടേയും ഭരണസമിതി തീരുമാനം വേണം. ഈസാഹചര്യത്തില്‍ പഞ്ചായത്തുകളില്‍ തദ്ദേശ തെരഞ്ഞടുപ്പു കഴിഞ്ഞ് പുതിയ ഭരണസമിതി വന്ന ശേഷം എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്പ്പെടുത്തി പാലത്തിലെ വിളക്കുകള്‍ തെളിക്കാന്‍ തുക അനുവദിച്ചതായി പത്ര സമ്മേളനത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന് എംപിയുടേയും എംഎല്‍എയുടേയും പക്ഷം പിടിച്ച് രാഷ്ട്രീയകക്ഷികള്‍ അവകാശ വാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
പാലത്തിലും സമീപപ്രദേശങ്ങളിലും വെളിച്ചമില്ലാത്തത് സാമൂഹിക വിരുദ്ധര്‍ക്കും പൂവാലന്മാര്ക്കും സൈ്വര്യ വിഹാരം നടത്താന്‍ സാഹചര്യമൊരുക്കുകയാണ്. ഇരുട്ടു വീഴും മുമ്പ് തന്നെ പൂവാലന്മാരും സാമൂഹിക വിരുദ്ധരും മദ്യപസംഘങ്ങളും പാലത്തില്‍ തമ്പടിക്കുകയാണ്. ഹൈടെക് ബൈക്കുകളിലും മറ്റു വിലകൂടിയ വാഹനങ്ങളിലുമെത്തി പാലത്തിന്റെ മദ്ധ്യഭാഗം കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ വിലസുന്നത്.പാലത്തില്‍ വെളിച്ചമെത്തിക്കുതിനൊപ്പം സാമൂഹിക വിരുദ്ധശല്യം ഒഴിവാക്കാന്‍ പോലീസ് പട്രോളിങ് ശക്തമാക്കാനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: