ന്യൂദല്‍ഹി: ഫേയ്‌സ്ബുക്കിലെ ഏറ്റവും പ്രശസ്തനായ രണ്ടാമത്തെ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പഠനം. പിആര്‍ സ്ഥാപനമായ ബര്‍സണ്‍ മാര്‍സ്റ്റെല്ലര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോദിയുടെ പേഴ്‌സണല്‍ പേജായ നരേന്ദ്ര മോദി പേജില്‍ 31 ദശലക്ഷം പേരും ഔദ്യോഗികപേജായ പിഎംഒ ഇന്ത്യാ പേജില്‍ 10.1 ദശലക്ഷം ആരാധകരും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ഏറ്റവും പ്രശസ്തനായ ലോക നേതാവ്. 46 ദശലക്ഷം പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. ഏഷ്യാ പസഫിക് മേഖലയില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരും ലിസ്റ്റിലുണ്ട്.
















