സ്വന്തംലേഖകന്‍
കോഴിക്കോട്: ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് പഞ്ചായത്ത് വകുപ്പില്‍ പ്രമോഷന് നല്‍കുന്നതായി പരാതി. കേരള പഞ്ചായത്ത് സബോഡിനേറ്റ് സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് കണ്ടിജന്റ് ജീവനക്കാരെ ഓഫീസ് അറ്റന്റര്‍ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉള്ള ഒഴിവുകളില്‍ 60 ശതമാനം നേരിട്ടും 40 ശതമാനം കണ്ടിജന്റ് ജീവനക്കാരില്‍ നിന്നുമാണ് നിയമിക്കേണ്ടതെന്നാണ് ചട്ടം. 1984 ജൂണ്‍ 16 ന് 4 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ സര്‍വ്വീസിലുള്ള ഏഴാം ക്ലാസോ തത്തുല്യയോഗ്യതയോ ഉള്ള പാര്‍ട്ട് ടൈം ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാരെയാണ് ഓഫീസ് അസിസ്റ്റന്റ് തസ്തി കയില് 40 ശതമാനം ഒഴിവിലേക്ക് പരിഗണിക്കേണ്ടതെന്നാണ്ചട്ടം. എന്നാല്‍ ഈ ചട്ടംലംഘിച്ച് 27 പേര്‍ക്ക് വിവിധ സമയങ്ങളിലായി ഉദ്യോഗക്കയറ്റം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. 1999 നു ശേഷം സര്‍വ്വീസില്‍ വന്നവര്‍ക്കാണ് പുതുതായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് വ്യാപകമായി ഇത്ത രം ക്രമക്കേട് നടന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമോ മേലുദ്യോഗസ്ഥരുടെ ഉത്തരവുകളോ ഇല്ലാതെയാണ് നിയമനം നടത്തിയിരിക്കുന്നത്. നിലവില്‍ ഒഴിവുകള്‍ ഉണ്ടെങ്കില്‍ എംപ്ലോയ്മെന്റ് മുഖേനയോ പി എസ്സി മുഖേനയോ നടത്തണമെന്ന ചട്ടവും ലംഘിച്ചാണ് അനര്‍ഹരെ തിരുകിക്കയറ്റിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: