Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വാക്കുപാലിക്കുന്ന കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 01:50 am IST
inVicharam

വാഗ്ദാനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത രാജ്യമാണ് ഭാരതം. ഓരോ സ്വാതന്ത്ര്യദിനത്തിലും നടത്തുന്ന പ്രഖ്യാപനങ്ങള്‍ മാത്രമല്ല, പ്രകടനപത്രികകളിലും  പ്രഖ്യാപനങ്ങള്‍ ചൊരിയാറുണ്ട്. നയപ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങള്‍ വിളമ്പാറുണ്ട്. എന്നാല്‍ അതെല്ലാം ചടങ്ങ് എന്നതിലപ്പുറം ആരും ഗൗനിക്കാറില്ല. നടപ്പാക്കാന്‍ ബാധ്യതയില്ലെന്ന മട്ടിലാണ് വാഗ്ദാനദാതാക്കളും പെരുമാറിപ്പോരുന്നത്. ആദ്യം കേട്ടത് ക്ഷേമരാഷ്‌ട്രം കെട്ടിപ്പടുക്കുമെന്നാണ്.

സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ആദ്യം കേട്ട പ്രഖ്യാപനം പൂര്‍ത്തീകരണത്തിന്റെ നാലയലത്തുപോലും എത്തിയിട്ടില്ല. മാത്രമല്ല ക്ഷാമമാണ് സര്‍വ്വത്ര. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും നടത്തുന്ന പ്രഖ്യാപനങ്ങള്‍ പാഴാകുന്നില്ല. സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ റിപ്പബ്ലിക് ദിനത്തിന്  മുമ്പ് നടപ്പാക്കുന്ന രീതിയാണ് ഇപ്പോള്‍ കാണാനാകുന്നത്. നരേന്ദ്രമോദി അധികാരമേറ്റ് ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഏതാണ്ടെല്ലാം ആരംഭിച്ചു കഴിഞ്ഞു. ജന്‍ധന്‍ പദ്ധതി ഉള്‍പ്പെടെ ഏറെ പ്രയോജനകരമായ പദ്ധതികള്‍ വന്‍ വിജയമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്വച്ഛ്ഭാരത് പോലുള്ള പ്രഖ്യാപനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

ഗംഗാശുദ്ധീകരണം പോലുള്ള ബൃഹദ് പദ്ധതിക്ക് പ്രത്യേക മന്ത്രിയെ തന്നെ ചുമതലപ്പെടുത്തി ആവശ്യമായ ഫണ്ടും അനുവദിച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ള സംരംഭകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നു. മെയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതി തൊഴിലന്വേഷകര്‍ക്ക് ഏറെ ആശ്വാസമാണുണ്ടാക്കുന്നത്. വിദേശ ജോലി ചെയ്യുന്ന നമ്മുടെ രാജ്യത്തെ വിദഗ്ധരോട് തിരിച്ചുവന്ന് നമ്മുടെ സ്ഥാപനങ്ങളെയും സംരംഭങ്ങളെയും ശക്തിപ്പെടുത്താനാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുന്നത്. വിദേശ നിക്ഷേപവും വന്‍തോതില്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് പ്രതീക്ഷാനിര്‍ഭരമാണ്.

പാചകവാതകം ലഭിച്ചിട്ടില്ലാത്തവരെ സഹായിക്കാന്‍ വന്‍ പരിപാടികളാണ് ആരംഭിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് സബ്‌സിഡി ഉപേക്ഷിച്ചത് വഴി ലഭിക്കുന്ന തുകയാണ് ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതകം സൗജന്യമായി നല്‍കുന്നതിന് പ്രയോജനപ്പെടുത്തുവാന്‍ നീക്കിവയ്‌ക്കുന്നത്. 10 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി തുടരേണ്ടതില്ലെന്നാണ്  തീരുമാനിച്ചിട്ടുള്ളത്. പണക്കാര്‍ക്കുവേണ്ടി സൗജന്യം തുടരുന്ന സര്‍ക്കാരെന്ന് ആക്ഷേപിക്കുന്നവരുടെ മുഖത്തടിക്കുന്ന തീരുമാനമാണിത്. ഇതിനെല്ലാം പുറമെയാണ് സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ പ്രഖ്യാപനം.

ഈ വര്‍ഷം ഏപ്രിലിലാണ് സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ ഔപചാരിക തുടക്കമാകുന്നത്.

പുതുസംരംഭകര്‍ക്കായി ഉദാരസഹായങ്ങളാണ് കഴിഞ്ഞ ദിവസം ഇതിന്റെ കര്‍മ്മപദ്ധതിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പുതുസംരംഭകര്‍ക്ക് നിയമത്തിലും നികുതിയിലും വന്‍ ഇളവാണ് കര്‍മ്മ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പുതിയ വ്യവസായ സംരംഭങ്ങളെ മൂന്നു വര്‍ഷത്തേക്ക് ആദായ നികുതിയില്‍നിന്ന് ഒഴിവാക്കുമെന്നും മൂന്നു വര്‍ഷത്തേക്ക് അവിടങ്ങളില്‍ ഒരു തരത്തിലുള്ള പരിശോധനകളും ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചതിനെ വളരെ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുതിപ്പുപകരാനാണ് സര്‍ക്കാര്‍ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ തുടങ്ങിയത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ പതിനായിരം കോടിരൂപയുടെ പ്രത്യേക ഫണ്ടുണ്ടാക്കുവാനും തീരുമാനിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പേറ്റന്റ് ഫീസില്‍ 80 ശതമാനം ഇളവും നല്‍കും.

സര്‍ഗശക്തിയിലും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള അഭിവാഞ്ചയിലുമാണ് ഭാവി ഭാരതം കുടികൊള്ളുന്നത്. ജനങ്ങളുടെ ചിന്താരീതിയില്‍ വലിയ മാറ്റം വന്ന ദിവസമാണിത്്. പുതിയ സംരംഭം തുടങ്ങാനുള്ള ആഗ്രഹം പറയുമ്പോള്‍തന്നെ പലപല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ നിരുത്സാഹപ്പെടുത്തിയിരുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പുതിയ സംരംഭങ്ങള്‍ തുടങ്ങി വന്‍വിജയമാക്കിയവരെ കാണുമ്പോള്‍ തങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വലിയ വിജയം നേടിയവര്‍ വെറും സംരംഭകരല്ല, അവര്‍ സാഹസികതയുള്ളവരാണ്. പല പ്രശ്‌നങ്ങള്‍ക്കും ഇന്ന് ആപ്പാണ് ഒരു പരിഹാരം. ഇന്ന് നരേന്ദ്രമോദിയെന്ന മൊബൈല്‍ ആപഌക്കേഷന്‍( ആപ്പ്) പോലും ഉണ്ട്. മോദിക്ക് ചെയ്യാന്‍ കഴിയാത്തത് ചെയ്യാന്‍ ഭാരതത്തിലെ യുവാക്കള്‍ക്ക് കഴിയുമെന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകളെ ആവേശത്തോടെയാണ് സമൂഹം വീക്ഷിക്കുന്നത്. ഏതായാലും വാക്കുപാലിക്കുന്ന സര്‍ക്കാരും പ്രധാനമന്ത്രിയും ഉണ്ടായി എന്ന് നമുക്കാശ്വസിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.