ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥസ്വാമിജിയുടെ ദേവ വിയോഗം ഹിന്ദുസമാജത്തിനാകെയും ഗൗഡസാരസ്വത സമൂഹത്തിനു പ്രത്യേകിച്ചും വലിയ നഷ്ടമാണ്.
ആശ്രമാധ്യക്ഷനായിരിക്കെ, ഏഴുദശകത്തിലേറെ അദ്ദേഹം സമുദായത്തെ ആത്മീയവും കാലികവുമായ വിഷയങ്ങളില്‍ വിജയകരമായി നേര്‍വഴിക്കു നയിച്ചു.
ആഗോളവല്‍ക്കരണത്തിന്റെ ആനുകാലിക ദോഷങ്ങള്‍ ഒന്നും ബാധിക്കാതെ, സ്വന്തം പൈതൃകവും ആചാരവും കൈവിടാതെ, കാലാനുസൃതമായി വളര്‍ന്നുവികസിച്ചതിന്റെ മുഴുവന്‍ നേട്ടവും പൂജനീയ സ്വാമിജിക്കാണ്. അയോധ്യയിലെ രാമക്ഷേത്രം, ജാതി വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ സ്വാമിജിയുടെ നിലപാട് അസിന്ദിഗ്‌ദ്ധമായിരുന്നു. അദ്ദേഹം രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചു, ജാതി വിവേചനങ്ങളെ എതിര്‍ത്തു. ഹിന്ദുസമൂഹത്തെ എല്ലാത്തരം വിഭാഗീയതകള്‍ക്കും അതീതമായി ഒന്നിപ്പിക്കുന്ന കാര്യത്തില്‍ ഏറെ സഹായകമായ നിലപാടായിരുന്നു സ്വാമിജിക്ക്.
സ്വാമിജിയുടെ മഹാസമാധിയില്‍ ആര്‍എസ്എസ്സിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച നന്ദകുമാര്‍, അദ്ദേഹത്തിന്റെ അനുയായികള്‍ക്കും സമുദായത്തിനും ആ മഹാനഷ്ടം ശാന്തമനസ്സോടെ ഉള്‍ക്കൊള്ളാനും അദ്ദേഹത്തില്‍നിന്നുള്ള മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാനും കഴിയട്ടെയെന്ന് ജഗദീശ്വനോടു പ്രാര്‍ത്ഥിക്കുകയും സ്വാമിജിയുടെ പാവനസ്മരണക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയും ചെയ്യുന്നു.
















