കണ്ണൂര്‍: കേരള അഡ്വര്‍ടൈസിംഗ് ഫെഡറേഷന് മേഖലാ സെക്രട്ടറിയും വിന്‍വിന്‍ കോര്‍പ് മാനേജിംഗ് പാര്‍ട്ണറുമായ ടി.മിലേഷ് കുമാറിനെതിരെയുണ്ടായ വധഭീഷണയില്‍ ശ്രീ ഭക്തിസംവര്ദ്ധനി യോഗം പ്രതിഷേധിച്ചു. ഭക്തിസംവര്ദ്ധനിയോഗത്തിന്റെ മേല്‍നോട്ടത്തില്‍ സുന്ദരേശ്വര ക്ഷേത്രത്തിനുണ്ടായ പുരോഗതി വളരെയേറെയാണ്. അതിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്ഷേത്ര വാര്‍ത്തകള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞ് മിലേഷ് കുമാറിനെതിരെ ചിലര്‍ വധഭീഷണും അസഭ്യവര്‍ഷവും ചൊരിഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. ക്ഷേത്രത്തിന്റെ പുരോഗതിയില്‍ അസന്തുഷ്ടരായ ചിലര്‍ മാസങ്ങളായി ക്ഷേത്രത്തിനെതിരെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും സോഷ്യല്‍ മീഡിയ വഴിയും കുപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇതിന്റെ തുടര്‍ച്ചയാണ് വധഭീഷണി. വധഭീഷണി മുഴക്കിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമന്നും ഭക്തിസംവര്ദ്ധനിയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിതച്ചു. കെ.പി.പവിത്രന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: