ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ട് ഷട്ടര്‍ താഴ്ത്തിയതോടെ തീരദേശത്ത് വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. ബണ്ടിന്റെ വടക്കുഭാഗത്താണ് ഷട്ടര്‍ താഴ്ത്തിയതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന് വെള്ളപ്പൊക്കമനുഭവപ്പെടുന്നത്. വേലിയേറ്റ സമയം തിരദേശവാസികളുടെ വിടും പരിസരവും മുങ്ങുന്നു. രാവിലെയും വൈകിട്ടും ഇപ്പോള്‍ ശക്തമായ വേലിയേറ്റം ആണ് അനുഭവപ്പെടുന്നത്. തണ്ണിര്‍മുക്കം, കട്ടച്ചിറ, വാരനാട്. നെടുമ്പ്രക്കാട് വയലാര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് കെടുതി അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: