ആലപ്പുഴ: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണ പദ്ധതിയുടെ ഒന്നാംഘട്ടം ഇന്ന് നടത്തും. ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ എട്ടിന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ജി. സുധാകരന് എംഎല്‍എ നിര്‍വഹിക്കും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിക്കും.
അഞ്ചുവയസിനു താഴെയുള്ള 1,47,218 കുട്ടികള്‍ക്കാണ് രണ്ട് അധിക ഡോസ് പ്രതിരോധതുള്ളിമരുന്ന് നല്‍കുന്നത്. നവജാത ശിശുക്കള്‍ക്കും തൊട്ടുതലേദിവസം പോളിയോ തുള്ളിമരുന്ന് നല്കിയ കുട്ടികള്‍ക്കും പോളിയോ വാക്സിന് നല്‍കണം.
സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന്, ബോട്ട് ജെട്ടി, ഉത്സവ സ്ഥലങ്ങള്‍, പ്രത്യേകം സജ്ജീകരിക്കുന്ന ബൂത്തുകള്‍ വഴി വാക്സിന് നല്‍കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ തുള്ളിമരുന്ന ലഭിക്കാത്ത കുട്ടികള്‍ക്ക് 19, 20 തീയതികളില്‍ ഗൃഹ സന്ദര്‍ശനം നടത്തി പോളിയോ വാക്സിന് നല്‍കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 8,044 സന്നദ്ധപ്രവര്‍ത്തകരെയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് 215 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: