പ്രവൃത്തിയില്ലാത്തവന് പ്രതിഫലമില്ല. ആത്മസുഖം അപ്രകാരമല്ല. അറിവുകൊണ്ടും പ്രവൃത്തികൊണ്ടും അനുഭവം കൊണ്ടും കിട്ടുന്നതാകുന്നു. ഈ ആത്മസന്തോഷം അത്യാവശ്യമായതും അവസാനമില്ലാത്തതും ആദിയന്തം ബന്ധിച്ചിരിക്കുന്നതുമാകുന്നു.
പൂര്‍ണ്ണ സുഖം ഇന്നതെന്നും ഇന്നവിധമെന്നും അറിഞ്ഞാല്‍ ആ വിധ വഴികളില്‍ കൂടി പ്രവൃത്തിയെടുത്തു അനുഭവത്തില്‍ അടിസ്ഥാനമിട്ടുറപ്പിച്ച് ആ അറിവും പ്രവൃത്തിയും അനുഭവവും തന്നെ ശാശ്വത വസ്തു എന്നു കരുതി കണ്ടറിഞ്ഞ് ശരീരം മാറും വരെ ശരിക്കു പ്രവൃത്തിയെടുത്തു ശരീരം മാറുമ്പോള്‍ അറിവും അനുഭവവും ഏകോപിച്ചു ആത്മാവായി ദൈവത്തില്‍ എത്തിച്ചു ചേര്‍ക്കണം. ഇതത്രെ പ്രവൃത്തികള്‍ക്കുള്ള ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: