ഇരിക്കൂര്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കായികമേള 22, 23 തീയ്യതികളില്‍ കൂടാളി ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും. വിവേകാനന്ദ വിദ്യാലയം കൂടാളി ആതിഥേയത്വം വഹിക്കും. വിദ്യാനികേതന്റെ 26 -ാമത് ജില്ലാ കായികമേളയില്‍ 27 വിദ്യാലയങ്ങളില്‍ നിന്നായി 600ല്‍പ്പരം കായിക പ്രതിഭകള്‍ പങ്കെടുക്കും.
കായികമേളയുടെ സുഗമമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. സ്വാഗതസംഘം അധ്യക്ഷനായി വിവേകാനന്ദ വിദ്യാലയസമിതി പ്രസിഡണ്ട് സി.മാധവന്‍ മാസ്റ്ററെയും ജനറല്‍ കണ്‍വീനറായി പ്രഥമാധ്യാപിക വി.സി.ഇന്ദിരയെയും തെരഞ്ഞെടുത്തു. ഗണേശനാണ് കണ്‍വീനര്‍. സ്വാഗതസംഘം രൂപീകരണയോഗത്തില്‍ ജില്ലാ സെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സംയോജക് നവജീവന്‍, എ.പത്മനാഭന്‍, രാജേഷ്, സി.പി.വേണുഗോപാലന്‍, സജീഷ് ബാബു, കെ.ഷീബ, മാതൃസമിതി പ്രസിഡണ്ട് പ്രീതി, യു.പി.ഹരിദാസ്, പി.കെ.അരവിന്ദാക്ഷന്‍, രാജു എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി, ഭക്ഷണം, പ്രഥമശുശ്രൂഷ, ലൈറ്റ് ആന്റ് സൗണ്ട്, ട്രോഫി, സ്വീകരണം എന്നിങ്ങനെ 12 ഓളം സബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി.
















