Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അപൂര്‍വ്വതകളുമായി ശുചിത്വ അവാര്‍ഡ് നൈറ്റ്; ക്ലീന്‍ ഓഫീസിന് സ്വര്‍ണക്കാക്ക പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 01:35 pm IST
inKannur

കണ്ണൂര്‍: ശുചിത്വ പ്രവര്‍ത്തനത്തിലെ സവിശേഷ മാതൃകയുമായി ശുചിത്വ അവാര്‍ഡ് നൈറ്റ്. ശുചിത്വ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ചേര്‍ന്ന് അവാര്‍ഡുകള്‍ നല്‍കുന്നത്. ക്ലീന്‍ ഓഫീസ് അവാര്‍ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ഓഫീസിന് സ്വര്‍ണ കാക്ക പുരസ്‌കാരം ഏര്‍പ്പെടുത്തിയതായി ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് വെളളി, വെങ്കല ട്രോഫികളും സര്‍ട്ടിഫിക്കറ്റും നല്‍കും. വിദ്യാലയങ്ങള്‍, മികച്ച ശുചീകരണ സംവിധാനമുളള ഹോട്ടല്‍ എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നല്‍കും. നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ശുചീകരണ തൊഴിലാളികള്‍, കലക്ടറേറ്റ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ എന്നിവര്‍ക്കും അവാര്‍ഡുകളുണ്ട്. ഗവ.ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ മികച്ച ശുചീകരണ തൊഴിലാളികള്‍ക്കും പ്രത്യേക വിഭാഗമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശുചിത്വ മിഷന്‍ ഫണ്ട് പൂര്‍ണ തോതില്‍ വിനിയോഗിച്ച പഞ്ചായത്ത്, മികച്ച പഞ്ചായത്ത് സെക്രട്ടറി എന്നീ വിഭാഗത്തിലും അവാര്‍ഡുണ്ട്. ജനുവരി അവസാനം അപൂര്‍വ്വമായ അവാര്‍ഡ് നൈറ്റ് പരിപാടി ഒരുക്കിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചു വരികയാണെന്ന് കലക്ടര്‍ അറിയിച്ചു. ഘോഷയാത്ര, കലാപരിപാടികള്‍, സമൂഹത്തിലെ വിവിധ മേഖലകളിലുളളവരുടെ സാന്നിധ്യം എന്നിവയോടെ വര്‍ണാഭമാര്‍ന്ന പരിപാടിയായിരിക്കും ശുചിത്വ അവാര്‍ഡ് നൈറ്റ്.

ആക്രി ശേഖരിക്കുന്ന തൊഴിലാളികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേരെയാണ് അവാര്‍ഡ് നൈറ്റിന്റെ ഇവന്റ് മാനേജര്‍മാരായി നിയോഗിക്കുക. ഇതിനാവശ്യമായ പരിശീലനം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് നല്‍കും. ജില്ലയില്‍ നടക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനാണ് ഏറെ വൈവിധ്യമാര്‍ന്ന രീതിയിലുളള അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.

ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വി സുദേശന്‍, അസി.കോ ഓര്‍ഡിനേറ്റര്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍, സ്‌ക്രാപ് ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.