കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ദേശീയോദ്ഗ്രഥനം അടിസ്ഥാനമാക്കി നിശ്ചല ദൃശ്യങ്ങള്‍ തയ്യാറാക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജനോപകാരപ്രദമായ നൂതന പദ്ധതികള്‍ നടപ്പാക്കിയ വിവിധ വകുപ്പ് മേധാവികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് മെഡല്‍ നല്‍കും. മികച്ച സേവനം നല്കിയ ഉദ്യോഗസ്ഥരെ പരിഗണിക്കപ്പെടുന്നതിന് തല്പരരായ ഓഫീസര്‍മാര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
നെഹ്റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ, പൊലീസ്, റവന്യൂ വകുപ്പ്, ശുചിത്വമിഷന്, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയ സിവില്‍ വിഭാഗങ്ങളും സ്കൂള്‍ വിദ്യാര്‍ത്ഥികളും പ്രത്യേകമായി ഫ്ളോട്ടുകള്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ നിര്ദ്ദേശിഅഴീക്കല് കപ്പല്‍പൊളി കേന്ദ്രം: കപ്പല്‍പൊളി വിരുദ്ധസമിതി കേസില്‍ കക്ഷിചേര്‍ന്നു
കണ്ണൂര്‍: അഴീക്കല്‍ സില്‍ക്ക് കപ്പല്പൊളിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ എഗ്രിമെന്റ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കപ്പലുടമ ഹൈക്കോടതിയില്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ കപ്പല്‍പൊളി വിരുദ്ധ സമിതി കക്ഷിചേര്‍ന്നു. കപ്പല്‍പൊളി വിരുദ്ധസമിതി ചെയര്മാന് എന്‍.കെ.മനോഹരനാണ് കേസില്‍ കക്ഷി ചേര്‍ന്നത്. സില്കിന് നല്കിയ കപ്പല്‍ സമയബന്ധിതമായി പൊളിച്ച് നല്‍കിയില്ലെന്നാരോപിച്ച് കപ്പലുടമയാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. സില്കിനെ പ്രതിചേര്‍ത്താണ് റിട്ട് നല്‍കിയിരിക്കുന്നത്. കോടികള്‍ വില നല്കി വാങ്ങിയ കപ്പല്‍ സമയബന്ധിതമായി പൊളിച്ച് നീക്കാത്തതിനാല്‍ വന്‍ നഷ്ടമുണ്ടായെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സില്‍ക്കിന് പുറമേ അനധികൃത കപ്പല്പൊളിക്കെതിരെ പരാതി നല്കിയ പ്രദേശവാസികളായ മൂസ, ഷഫാന, നസീമ എന്നിവരെയും പരാതിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ആണ് കേസ് പരിഗണിക്കുന്നത്. പരാതി അടുത്ത ആഴ്ച കോടതി പരിഗണിക്കും.
കപ്പല്‍പൊളിക്ക് ആവശ്യമായ അനുമതിപത്രമുണ്ടെന്ന് സില്‍ക് അധികൃതര്‍ പറയുമ്പോഴും അനധികൃത പ്രവൃത്തിയാണ് സില്കില് നടക്കുന്നതെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാരോപിച്ച് അഴീക്കല്‍ കപ്പല്‍പൊളി കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍പൊളി നിര്‍ത്തിവെക്കാന്‍ കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. രൂക്ഷമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ കോടതിയില്‍ പരാതി നല്‍കിയത്. പുഴയില്‍ വെച്ച് കപ്പല്‍ പൊളിക്കുന്നതിനാല്‍ മത്സ്യസമ്പത്ത് നശിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങങ്ങളുണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സില്‍കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സമരസമിതി ആരോപിക്കുന്നു. ഹരിത എംഎല്‍എ എന്ന് സ്വയം മേനി പറഞ്ഞ് നടക്കുന്ന എംഎല്‍എ തുടക്കത്തില്‍ ജനകീയപ്രശ്നമായി കപ്പല്‍പൊളി ഏറ്റെടുത്തിരുന്നു. എന്നാല്‍ ജനഹിതമറിഞ്ഞല്ല എംഎല്‍എ പ്രവര്‍ത്തിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സില്‍കിന്റെ കപ്പല്‍പൊളി നിര്‍ത്തലാക്കുന്നതിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല കേവലം കച്ചവട താല്പര്യം മുന്‍ നിര്‍ത്തിയാണ് എംഎല്‍എ പ്രവര്‍ത്തിക്കുന്നത്. സില്കിനെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്. വൈവിധ്യമാര്‍ന്ന ലക്ഷ്യത്തോടെ ആരംഭിച്ച സില്‍കിന്റെ പ്രവര്‍ത്തനം ഇന്ന് നിരാശാ ജനകാണ്. പൊതുമേഖലാ സ്ഥാപനമായ സില്‍കിന്റെ പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ ഇതിന്റെ പ്രധാന സ്ഥാനത്തിരിക്കുന്നവര്‍ തന്നെ ഇപ്പോഴും തുടരുകയാണ്. കേവലം സ്ഥാപിത താല്പര്യം മുന്‍ നിര്‍ത്തിയാണ് സില്‍കിന്റെ പ്രവര്‍ത്തനത്തെ ഇപ്പോള്‍ മുന്നോട്ട് കൊണ്ട് പോകുന്നതെന്ന വാദവും ശക്തമാണ്. ച്ചു. മികച്ച നിശ്ചല ദൃശ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഫ്ളോട്ടിന് ആകര്‍ഷകമായ സമ്മാനം നല്‍കും. ഫ്ളോട്ട് അവതരണത്തില്‍ പങ്കെടുക്കുന്ന ജില്ലാതല ഓഫീസര്‍മാര്‍ വിവരങ്ങള്‍ 24 ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് കലക്ടറേറ്റിലെ എ സെക്ഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് എല്ലാ ജീവനക്കാരും ഓഫീസിലെ പരേഡ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: