ഔഗാദൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഹോട്ടലില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. നിരവധിപേരെ ഇപ്പോഴും ഭീകരര്‍ ഹോട്ടലില്‍ ബന്ദിയാക്കിയിട്ടുള്ളതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശികളും ഐക്യരാഷ്‌ട്ര സഭാ ഉദ്യോഗസ്ഥരും താമസിക്കുന്ന സ്പ്ലന്‍ഡിസ് ഹോട്ടലിന് നേരെയാണ് ഭീകരാക്രമണം നടന്നത്. . ഹോട്ടലിലേക്ക് ഇരച്ചുകയറി തുടരെ വെടിയുതിര്‍ത്ത ഭീകരര്‍ ഉള്ളിലുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് മഗ്‌രിബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലാണിത്. ബന്ദികളില്‍ ചിലരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചു മണിക്കൂറിന് ശേഷത്തെ ശ്രമത്തിന് ഒടുവില്‍ മോചിപ്പിച്ചു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ടലില്‍ ആക്രമണം നടന്നതിന് പിന്നാലെ പുറത്തു കാര്‍ബോംബ് സ്ഫോടനമുണ്ടായതായി ദൃക്ഷസാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടല്‍ ഭാഗികമായും അഗ്നിക്കിരയായി. സൈനിക നടപടിയില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളയേക്കുമെന്ന് ഫ്രഞ്ച് സ്ഥാനപതി അറിയിച്ചു.
















