ന്യൂദല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ ഇത്തവണ കരസേനയുടെ ശ്വാനപ്പടയും മാര്‍ച്ച് ചെയ്യും. ഇതിനായി പ്രത്യേകം തെരഞ്ഞെടുത്ത 36 നായ്‌ക്കള്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ടവരാണിവര്‍.
26 വര്‍ഷത്തിനു ശേഷമാണു റിപ്പബ്ലിക് ദിന പരേഡില്‍ കരസേനയുടെ നായ്‌ക്കള്‍ പങ്കെടുക്കുന്നത്. പരേഡല്ലാതെ മറ്റ് അഭ്യാസമുറകളൊന്നും ഇവര്‍ കാണിക്കില്ല. നിലവില്‍ 1200 നായ്‌ക്കളാണ് കരസേനയിലുള്ളത്. കാവലിനും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനും പ്രത്യേകം വൈദഗ്ധ്യം നേടിയവരാണിവര്‍.
രാജ്യത്തിനു നല്‍കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി സേനയിലെ നായ്‌ക്കളും പരിശീലകരും ശൗര്യചക്ര ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ കാശ്മീരില്‍ ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടിക്കിടെ കരസേനയുടെ മാന്‍സി എന്ന ലാബ്രഡോര്‍ നായയും പരിശീലകനായ ബഷീര്‍ അഹമ്മദ് എന്ന സൈനികനും വീരചരമം വരിച്ചിരുന്നു.
















