കോഴിക്കോട്: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ദേശീയോദ്ഗ്രഥന സന്ദേശവുമായി കേരളത്തിലെത്തുന്നു. ഭാരതത്തിന്റെ ദേശീയസങ്കല്‍പ്പങ്ങളെ തൊട്ടറിയാന്‍ യാത്ര നടത്തുന്ന സംഘം 16 മുതല്‍ 18 വരെ കോഴിക്കോട് സന്ദര്‍ശനം നടത്തും. എബിവിപിയും സീല്‍ പദ്ധതിയും ഒരുമിച്ചാണ് സന്ദര്‍ശനപരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അസമിലെ ഗോഹാട്ടി കേന്ദ്രീകരിച്ച് നടക്കുന്ന സീല്‍ പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് യാത്ര ഭാരതം മുഴുവന്‍ നടക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങള്‍, പൈതൃകഭൂമികള്, സര്‍വ്വകലാശാലകള്‍, തദ്ദേശ സാംസ്കാരിക നിലയങ്ങള്‍ തുടങ്ങിയ വിവിധ തലങ്ങളിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് എത്തിച്ചേരുന്ന പ്രതിനിധികള്‍ക്ക് 15ന് രാത്രി 11 മണിക്ക് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ റെയില്‍വെസ്റ്റേഷനില്‍ സ്വീകരണം നല്‍കും. മൂന്നുദിവസം നടക്കുന്ന പരിപാടിയുടെ ഭാഗമായി പ്രതിനിധിസംഘം മാവൂര്‍, വടകര, കോട്ടക്കല്‍, യൂണിവേഴ്സിറ്റി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. 17ന് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും. സമ്മേളനം ഡോ.എം.ജി.എസ് നാരായണന് ഉദ്ഘാടനം ചെയ്യും. എബിവിപി അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ജി.ലക്ഷ്മണ്, സിനിമാസംവിധായകന് അലി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: