Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമല ദര്‍ശനവും സ്ത്രീകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 08:04 pm IST
in Vicharam

വ്രതാനുഷ്ഠാനത്തിനും ആത്മസംസ്‌കരണത്തിനും പ്രാധാന്യമേറിയ ശബരിമല ദര്‍ശനത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഏറെ ചിന്തോദ്ദീപകവും അതേ സമയം ദശലക്ഷക്കണക്കായ അയ്യപ്പഭക്തരില്‍ ആശങ്ക ഉണര്‍ത്തുന്നതുമാണ്. സ്ത്രീകളുടെ ക്ഷേത്രദര്‍ശനം സംബന്ധിച്ച സുപ്രിംകോടതിയുടെ വാദഗതികള്‍ പ്രധാനമായും ശരണമന്ത്രങ്ങളുരുവിട്ട് മലചവുട്ടുന്ന എതൊരു അയ്യപ്പഭക്തനെയും എന്നതുപോലെ ശബരിമലയുടെ പ്രത്യേകതയും പവിത്രതയും നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ചോദ്യം ഉയര്‍ത്തുന്നത്. ഇതരക്ഷേത്രങ്ങളില്‍നിന്നും തികച്ചും ഭിന്നമായ ആചാരനുഷ്ഠാനങ്ങളുള്ള അയ്യപ്പതിരുസന്നിധി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതിയും അവിടെ എത്താനുളള ദുര്‍ഘടങ്ങളും ആരെയും ചിന്തിപ്പിക്കുന്നതാണ്.ഇതു സംബന്ധിച്ച് ഉയര്‍ന്ന ചില ആശങ്കകള്‍ പങ്കുവയ്‌ക്കട്ടെ:

30 ദശലക്ഷത്തോളം ഭക്തര്‍ വന്നുപോകുന്ന ശബരിമലയില്‍ തിക്കിലും തിരക്കിലും മണിക്കൂറുകള്‍ ക്യൂനിന്ന് ഈ തീര്‍ഥാടനത്തിരക്കിലേക്ക് സ്ത്രീകളെക്കൂടി കടത്തിവിട്ടാലുണ്ടാകുന്ന ദുരിതവും പ്രതിസന്ധിയും അനവധിയാണ്.

ശബരിമല ശ്രീ അയ്യപ്പസ്വാമി കലിയുഗവരദനും അതേസമയം ബ്രഹ്മമചാരിയുമാണെന്നാണ് ഐതിഹ്യം. സ്ത്രീകള്‍ അയ്യപ്പസ്വാമിയെ തൊഴാന്‍ എത്തുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തിയതും ഈ വിശ്വാസ-ആചാരധാരയുമായി ബന്ധപ്പെട്ടാണ്. മറ്റ് ക്ഷേത്രങ്ങള്‍ക്കൊന്നും ഇല്ലാത്ത ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ശബരിമലയ്‌ക്കുണ്ട്. കല്ലും മുള്ളും കാടും മേടും താണ്ടി ക്‌ളേശഭിരതമായ യാത്രയിലൂടെയെ ആ സവിധത്തിലെത്താനാവൂ. ഇത്തരത്തിലുളള കഠിനകരമായ യാത്ര സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സുരക്ഷിതമല്ലെന്നുമുള്ള കാഴ്‌ച്ചപ്പാട് ത്രികാലജ്ഞാനികളായ ഋഷിവര്യന്‍മാരെ ഇത്തരത്തിലുളള നിയന്ത്രണത്തിന് പ്രേരിപ്പിച്ചിരിക്കാം.

സുപ്രീംകോടതിയില്‍ സ്ത്രീകളുടെ ശബരിമല ദര്‍ശനത്തിനായുളള ഹര്‍ജി നല്‍കിയത് ഇടതുപക്ഷാനുഭാവമുളള സംഘടനകളാണ്. ഇടതുഭരണ സമയത്താണ് ഈ നീക്കം ആരംഭിച്ചതും. ഈശ്വരവിശ്വാസമില്ലാത്തെ ഇക്കൂട്ടര്‍ക്ക് ശബരിമലയോടും ക്ഷേത്രങ്ങളോടും താല്‍പര്യം ജനിച്ചത് ദുരൂഹമാണ്. ഇവര്‍ക്ക് ആരാധാനാലയത്തിലെ മൗലികാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍പോലും അര്‍ഹതയില്ല.ശബരിമലയിലെ നിലവിലുളള ആചാരനുഷ്ഠാനങ്ങളെ തിരുത്തി എത്ര സ്ത്രീകള്‍ക്ക്് അവിടെ ദര്‍ശനം നടത്താനാഗ്രഹമുണ്ടെന്ന് അവര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ ഈ ആവശ്യം ആരുടെതെന്ന് വ്യക്തമാകും.

മത്സ്യമാംസാദികള്‍ വെടിഞ്ഞ് പൂര്‍ണ ആത്മനിയന്ത്രണത്തോടെ സംന്യാസിതുല്യ ദിനചര്യയിലൂടെ സന്നിധാനത്തിന് എത്തുന്നവര്‍ ലൗകിക ചിന്തകള്‍ ഉണര്‍ത്താതിരിക്കാനുളള സാഹചര്യമാണ് അവിടെ വിഭാവനം ചെയ്തിരിക്കുന്നത്. അത് തുടരുകയും വേണം.

ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഒരു ലബോറട്ടറി പരീക്ഷണത്തിലൂടെ അടുത്തറിയാന്‍ സാധിക്കില്ല. അതിന് ശ്രമിക്കുന്നത് ശരിയല്ല. അത്തരം വിശ്വാസങ്ങളെ ലൗകിക യുക്തിയുടെ സൂഷ്മദര്‍ശിനിയിലൂടെ അപഗ്രഥിക്കുന്നത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകും.

ഭാരതീയ ആചാരനുഷ്ഠാനങ്ങളില്‍ സ്ത്രീകളുടെ അശുദ്ധിയെന്നത് കാലാകാലങ്ങളായി ആചരിച്ചുപോരുന്ന ഒന്നാണ്. അത് വിശ്വാസങ്ങളുമായും ശാസ്ത്രീയതയുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. എല്ലാ മതങ്ങളിലും ഇത്തരത്തിലുളള ആചാരങ്ങളുണ്ട്. െ്രെകസ്തവ-മുസ്ലിം വിഭാഗങ്ങളിലും ഇത്തരത്തിലുളള ചില സ്വയംനിയന്ത്രണ ചട്ടങ്ങള്‍ നിലവിലുളളതായി കാണാം.

സ്‌നാനം ജീവിതത്തില്‍ അനുപേക്ഷണിയമാണ്. എന്നാല്‍ കുളിക്കാതെ ജീവിക്കാനും അവകാശമുണ്ട്. എന്നാല്‍ കുളിക്കാതെ പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടോ എന്ന് ചികഞ്ഞുനോക്കേണ്ടതില്ല.

ഇഷ്ടമുളള വസ്ത്രം ധരിക്കാമെന്നുളളത് മൗലികാവകാശമാണ്. യൂണിഫോം ധരിക്കാതെ വന്നതിന് സ്‌കൂളില്‍നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിക്കും ഇതേ സംരക്ഷണം ലഭിക്കൂമോ? ഒരു വിശ്വാസപരമ്പരയില്‍ കണ്ണി ചേര്‍ന്നിരിക്കുന്നവര്‍ ആ നിയമങ്ങള്‍ പാലിക്കണം. അതിന് സാധിക്കാത്തവര്‍ അതില്‍ നിന്നും സ്വയം പുറത്തുപോകണം.

വനിതകളുടെ അവകാശങ്ങള്‍ക്കായി വനിതാ കമ്മീഷനും കുട്ടികളെ സംബന്ധിച്ചുളള വ്യവഹാരങ്ങള്‍ക്കായി ജൂവൈനൈല്‍ ജസ്റ്റിസുമുണ്ട്. ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് തര്‍ക്കം തീര്‍ക്കേണ്ടത് തന്ത്രശാസ്ത്ര നിപുണനായ ഒരു നിയമവിദഗ്ധന്റെ മേല്‍നോട്ടത്തിലായിരിക്കണം.

സ്ത്രീകളുടെ ഋതുകാലം എന്നത് ആയുര്‍വേദത്തിലടക്കം വിശ്രമവും പൊതുഇടങ്ങളില്‍നിന്നും അകന്നുകഴിയുന്നതും നിഷ്‌ക്കര്‍ഷിച്ചിട്ടുളളതാണ്. ഹൈന്ദവ വിശ്വാസി സമൂഹത്തില്‍ വൈകാരികമായി വേരുറച്ച ഒന്നാണ് ഇത്. ഈ കാലത്ത് സ്ത്രീകളുടെ ശരീരത്തിലുണ്ടാക്കുന്ന രാസമാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും മൂലം സുഖകരമല്ലാത്ത മാനസിക ശാരീക അവസ്ഥയുണ്ടാകുന്നുവെന്നത് സുവിദിതമാണ്. ഇത്തരമൊരു അവസ്ഥയില്‍ തീര്‍ഥാടനം സാധ്യമാണോ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.