ഇസ്ലാമാബാദ്: പത്താന്‍കോട് വ്യോമസേനാ താവള ആക്രമണത്തിന്റെ സൂത്രധാരന്‍ ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍ അറസ്റ്റിലായെന്ന് പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
പാക് മാധ്യമങ്ങളാണ് മസൂദിന്റെ അറസ്റ്റ് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വിദേശകാര്യവകുപ്പ് വക്താവ് വികാസ് സ്വരൂപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മസൂദിന്റെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വികാസ് സ്വരൂപ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് അസ്ഹര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. പെഷവാറില്‍ മസൂദ് ഉണ്ടെന്നറിഞ്ഞ് പാക് പോലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. മസൂദിന്റെ ചില കുടുംബാംഗങ്ങളെയും കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റിലായത് മസൂദ് തന്നെയാണെന്ന് സ്ഥരീകരിക്കാനായിരുന്നു ഇത്.
















