കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ സംവരണം മാറേണ്ടിയിരിക്കുന്നുവെന്ന് സ്വാമിചിദാനന്ദപുരി പറഞ്ഞു. മുതലക്കുളം മൈതാനത്ത് നടക്കുന്ന ധര്‍മ്മപ്രഭാഷണ പരമ്പരയില്‍ രണ്ടാംദിവസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവനെ സഹായിക്കാനാണ് സംവരണം. അവിടെ മതമല്ല, മനുഷ്യനെയാണ് പരിഗണിക്കേണ്ടത്. ഇതിന് ഭരണഘടന ഭേദഗതിചെയ്യണമെങ്കില് അത് ചെയ്യേണ്ടതുണ്ട്. സംവരണനയം മാറ്റുന്നതിലൂടെ ജാതിയ ഉച്ഛനീചത്വങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയും. ഇന്നും ജാതീയ ചിന്തകളും ഉച്ഛനീചത്വങ്ങളും നിലവിലുണ്ട്. എല്ലാമതവിഭാഗങ്ങളിലും അത് നിലനില്ക്കുന്നു. ഹിന്ദുവിഭാഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജാതിസംഘടനകളെല്ലാം വളര്‍ന്നുവരുന്ന ജാതീയ ചിന്തയുടെ വര്‍ദ്ധനവിനെയാണ് കാണിക്കുന്നത്. പൊതുവേദിയില്‍ ഒന്നാണെന്ന് പറയുമ്പോഴും സ്വന്തം വേദികളില്‍ ജാതീയത പറയുന്നു. എല്ലാവസ്തുവിലും ജാതികളുണ്ട്. അതുകൊണ്ട്തന്നെ ജാതിയില്ല എന്ന് പറയാനാവില്ല. എന്നാല്‍ ജാതീയ ഉച്ഛനീചത്വങ്ങളാണ് കുഴപ്പമുണ്ടാക്കുന്നത്. അതിഹീനമായ ജാതീയത ജയിക്കാനാണ് നവോത്ഥാന നായകന്മാര് ശ്രമിച്ചത്. എന്നാല്‍ പൂര്‍ണ്ണമായി ഇതിനെ ഒഴിവാക്കാന്‍ കഴിഞ്ഞില്ല,അദ്ദേഹം പറഞ്ഞു.
അപ്രാപ്തമായ വസ്തുവിനെ സുഖത്തിനായി പ്രാപ്തമാക്കാനുള്ള മോഹമാണ് കാമം. അത് മനോഗതമാണ്. സങ്കല്പങ്ങളിലൂടെ ഉപേക്ഷിക്കുന്നത് കൂടെയുണ്ടാകും. കാമത്തെ ഉപേക്ഷിക്കുക അസാധ്യവുമാണ്. കാമത്തെ അതിക്രമിക്കുമ്പോഴാണ് കാമം അപ്രസക്തമാകുന്നത്. കാമത്തെ അതിക്രമിക്കുക വഴി വ്യക്തിയുടെ ചിന്തക്കനുസരിച്ച് തന്നില്‍ തന്നാല്‍ സന്തുഷ്ടനാവാന്‍ കഴിയും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: