കണ്ണൂര്‍: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിന്റെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ബ്രണ്ണന്‍ എക്സ്പോ 2016 ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കും. 18 വരെയാണ് കോളേജ് കാമ്പസില്‍ എക്സ്പോ നടക്കുക. എഴുപതിലേറെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളോടൊപ്പം കോളേജിലെ വിവിധ പഠന വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഐഎസ്ആര്‍ഒ, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഇന്ത്യന്‍ നേവി തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചിത്രപ്രദര്‍ശനം, സിനിമാ പ്രദര്‍ശനം, നാണയ-സ്റ്റാമ്പ് പ്രദര്‍ശനം, തല്‍സമയ മണ്‍പാത്ര നിര്‍മാണം, പാമ്പ് ബോധവല്‍ക്കരണം, പക്ഷിക്കൂട് പ്രദര്‍ശനം തുടങ്ങിയ പരിപാടികളും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. വൈകിട്ട് കലാപരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: