ഇരിട്ടി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയുടെ ഇരിട്ടിയില്‍ നടക്കുന്ന സ്വീകരണം വന്‍ വിജയമാക്കുവാന്‍ ബിജെപി കേളകം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സ്വീകരണ പരിപാടിയില്‍ കേളകം പഞ്ചായത്തില്‍ നിന്നും 250 പേരെ പങ്കെടുപ്പിക്കും. ഇതിനായി ബൂത്ത് തല യോഗങ്ങള്‍ ചേരാനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. പേരാവൂര്‍ നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി സി. ബാബു കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ബിജെപി കേളകം പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി വടക്കേക്കൂറ്റ്, ടി.എന്‍.ഷിജിത്ത്, ഷാജി എന്നിവര്‍ പ്രസംഗിച്ചു. 13 അംഗ ഇലക്ഷന് മാനേജ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: