സ്
പയ്യന്നൂര്‍: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി നേതൃത്വത്തിലൂള്ള ശക്തിയായിരിക്കും കേരളത്തില്‍ അധികാരത്തിലെത്തുകയെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ബിജെപിയെ സ്വീകരിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം പാകപ്പെട്ടിരിക്കുന്നു. ബിജെപി നൂറ് ശതമാനം ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു കൃഷ്ണദാസ്”
28 കൊല്ലം ഭരിച്ച ഇടതുപക്ഷം ഇപ്പോള്‍ നവകേരളത്തെക്കുറിച്ച് സംസാരിക്കുന്നു.25 കൊല്ലം ഭരിച്ച വലതുപക്ഷം കേരള രക്ഷയെക്കുറിച്ച് സംസാരിക്കുന്ന ‘അച്ഛനെയും അമ്മയെയും കൊന്നതിനു ശേഷം അനാഥനാ യെന്ന് വിലപിക്കുന്നവന്റെ സ്ഥിതിയിലാണ് ഇന്ന് ഇരുപക്ഷവും .ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതിക ളും വികസനക്കുതിപ്പും ജനങ്ങള്‍ മതസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഇരു മുന്നണികളുടെ അഴിമതി കളില്‍ നിന്നും രക്ഷപ്പെടാന്‍ കേരള ജനത ബി.ജെ.പി.യെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്.
കണ്‍വന്‍ഷനില്‍ മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.രജ്ഞിത്ത്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, പട്ടികമോര്‍ച്ച ജില്ലാ സെക്രട്ടറി കൃഷ്ണന് പട്ടുവം, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ചെറുതാഴം രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ശങ്കരന് കൈതപ്രം സ്വാഗതവും ടി.ശശി ചെങ്ങല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: