മാറാംകുന്നില്‍ മേല്‍മണ്ണ് നീക്കം ചെയ്യല്‍ എന്ന വ്യാജേന കുന്നിടിച്ച് നിരപ്പാക്കുന്നു.
വെഞ്ഞാറമൂട് : കോലിയക്കോട് കാഞ്ഞാംപാറയിലെ മാറാംകുന്ന് ഓര്‍മ്മയാകുന്നു. സ്വകാര്യ കമ്പിനിക്ക് വില്ല പണിയാന്‍വേണ്ടി ഏഴര ഏക്കര്‍ സ്വകാര്യവസ്തു കുന്നിടിച്ച് നിരപ്പാക്കാന്‍ മൈനിംഗ് ആന്റ് ജിയോളജിവകുപ്പ് അനുമതി നല്‍കിയത് 12 ലക്ഷത്തിന്. ദിനം പ്രതി കടത്തുന്നത് നൂറിലധികം ലോഡ് മണ്ണ്. റയില്‍വേ ഡബ്ലിംഗിനെന്ന വ്യാജേനെയാണ് മണ്ണ് കടത്തുന്നത് .
മാറാംകുന്നില്‍ നിന്ന് അറുപതിനായിരം ടണ്‍ മണ്ണ് നീക്കം ചെയ്യാന്‍ ജിയോളജി വകുപ്പ് അനുമതി നല്‍കിയതോടെ ഒരു കുന്നുകൂടി അപ്രത്യക്ഷമായിതുടങ്ങി. ഇതിനായി ആയിരം മിനറല്‍ ട്രാന്‍സിസ്റ്റ് പാസുകളും ജിയോളജി വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. മേല്‍മണ്ണ് മാത്രം നീക്കം ചെയ്യാന്‍ നല്‍കീയിരിക്കുന്ന അനുമതി ഉപയോഗിച്ച് കുന്നിടിച്ച് ഒരുവശം മുഴുവന്‍ നിരപ്പാക്കി കഴിഞ്ഞു. കുന്നിന്റെ മുകള്‍ ഭാഗത്തെ മണ്ണ് മാത്രമേ നീക്കം ചെയ്യുകയുള്ളൂ എന്നും നീക്കം ചെയ്യുന്ന മണ്ണ് അവിടെത്തന്നെ ഉപയോഗിക്കുമെന്നും നാട്ടുകാര്‍ക്ക് മാണിക്കല്‍പഞ്ചായത്തും ജനപ്രതിനിധികളും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മണ്ണ് മുഴുവന്‍ കടംപള്ളി വില്ലേജിലെ സര്‍വ്വേ നമ്പരുകളിലെ വസ്തുവിലേക്കാണ് നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ലോറികളില്‍ റയില്‍വേ ഡബ്ലിംഗിനായി കൊണ്ടുപോകുന്നു എന്നാണ് രേഖപ്പെടുത്തീയിരിക്കുന്നത്. എന്നാല്‍ നിലവില്‍ അങ്ങനെ ഒരു നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.
ജില്ലാ കളക്ടര്‍ 2015 മാര്‍ച്ച് 27 ന് മാറാംകുന്നിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നാട്ടുകാരുടെ പരാതിയിന്‍മേല്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കിയിരുന്നു. ഈ സ്റ്റോപ്പ്‌മെമ്മോ ഉന്നത രാഷ്‌ട്രീയ ഇടപെടലുകളില്‍ 2015 ജൂലെ 27 ന് ഡെപ്യൂട്ടികളക്ടര്‍ റദ്ദ് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കി സ്റ്റോപ്പ്‌മെമ്മോ നേടിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. സ്റ്റോപ്പ്‌മെമ്മോ നിലനില്‍കേതന്നെ മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതായി വിവരാവകാശരേഖകള്‍ സൂചിപ്പിക്കുന്നു. ജനകീയ സമിയുടെ പരാതി നിലനില്‍കയാണ് മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ടൗണ്‍ പ്ലാന്‍ ഓഫീസില്‍ നിന്നുമെല്ലാം അനുമതി നല്‍കീയിരിക്കുന്നത്. അന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുമ്പോഴാണ് പഞ്ചായത്തില്‍ നിന്ന് നിര്‍മ്മാണ അനുമതി നല്‍കിയത്. സിപിഎം പഞ്ചായത്ത് ഭരണസമിതി യാതൊരുവിധ എതിര്‍പ്പും നാളിതുവരെ എടുത്തിട്ടില്ല. മണ്ണ് കടത്തുന്നതിന് നേതാക്കള്‍ മൗനാനുവാദം നല്‍കിയിരിക്കുന്നതാണ്. ഈ മാസം 15 വരെ മണ്ണ് നീക്കം ചെയ്യുവാനാണ് അനുമതി നല്‍കീയിരിക്കുന്നത്.അത് കൊണ്ട് തന്നെ കുന്നിടിക്കലും വേഗത്തിലാണ്. ടിപ്പറുകള്‍ക്ക് നിരത്തിലിറങ്ങാനുള്ള സമയം സംബന്ദിച്ച നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മണ്ണ് കടത്തുന്നത്. റോഡ്മുഴുവന്‍ തകര്‍ന്ന് പൊടിപടലങ്ങളള്‍ കൊണ്ട് മൂടിക്കഴിഞ്‌തോടെ പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുകയാണ്.
മാറാംകുന്നില്‍ മേല്‍മണ്ണ് നീക്കം ചെയ്യല്‍ എന്ന വ്യാജേന കുന്നിടിച്ച് നിരപ്പാക്കുന്നു.















